ഇന്ത്യന്‍ സമുദ്ര ഉച്ചകോടിയില്‍ 3000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്

February 24, 2021 |
|
News

                  ഇന്ത്യന്‍ സമുദ്ര ഉച്ചകോടിയില്‍ 3000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്

കൊച്ചി: ഇന്ത്യന്‍ സമുദ്ര ഉച്ചകോടിയില്‍ 3000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മാര്‍ച്ച് 2 മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. വ്യവസായികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ വിവിധ മേഖലകളിലുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

കൊവിഡ് പ്രതിസന്ധിയുടെ ക്ഷീണം തുറമുഖം മറികടക്കുന്നതിനിടെയാണ് വലിയ നിക്ഷേപ സാധ്യത കൊച്ചിയിലേക്കെത്തുന്നത്. ഊര്‍ജ്ജം മുതല്‍ ടൂറിസം മേഖലകളിലായി 25 പദ്ധതികള്‍ക്കാണ് വഴി തെളിഞ്ഞിരിക്കുന്നത്. ഉച്ചകോടിയ്ക്ക് മുമ്പായി തന്നെ ഒന്‍പതു ധാരണാപത്രങ്ങളില്‍ തുറമുഖ ട്രസ്റ്റ് ഒപ്പുവച്ചുകഴിഞ്ഞു. 3500 തൊഴിലവസരങ്ങള്‍. ഡി.പി.വേള്‍ഡുമായി കൂടുതല്‍ സഹകരണത്തിനും പദ്ധതികളുണ്ട്. നിലവില്‍ 30 അധികം രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ച് കഴിഞ്ഞു.

മാരിടൈം ഇന്ത്യാ സമ്മിറ്റ് എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വെര്‍ച്വല്‍ ഉച്ചകോടിയില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. നിക്ഷേപകര്‍ക്കും തുറമുഖ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള പ്രത്യേക സെഷനുകളും, പ്രദര്‍ശനങ്ങളും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയിലുണ്ടാകും.

Related Articles

© 2024 Financial Views. All Rights Reserved