
നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം കമ്മി 3.3 ശതമനമാണെന്ന് വിലയിരുത്തല്‍. ഏകദേശം 6.24 ലക്ഷം കോടി വരുമിതെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ കാണുന്നത്. അതേ സമയം അര്‍ധവാര്‍ഷിക കണക്കപ്പെടുപ്പില്‍ 7.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുമുണ്ട്. അതായത് ഏകദേശം 114.8 ശതമാനം വരുമിതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ 112 ശതമാനമായിരുന്നു മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സര്‍ക്കാറിന് ധനകമ്മി കുറയ്ക്കാന്‍ സാധ്യമായിരുന്നില്ല. എന്നാല്‍ ഇത് വീണ്ടും തുടര്‍ന്നാല്‍ സര്‍ക്കാറിന് ഇടക്കാല ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനം നടത്താന്‍ സാധിക്കുകയില്ല.