
വാണിജ്യ ഖനനത്തിനായി ഇതുവരെ 42 കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതായി സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. ഇവയില്‍ 10 കല്‍ക്കരി ഖനികള്‍ ഈ ആഴ്ച മൂന്നാം ഗഡുവായി ലേലം ചെയ്തതായി കല്‍ക്കരി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'വാണിജ്യ കല്‍ക്കരി ഖനന ലേല പ്രക്രിയയ്ക്ക് കീഴില്‍, പ്രതിവര്‍ഷം 86.404 ദശലക്ഷം ടണ്‍ പിആര്‍സി (പീക്ക് റേറ്റ് കപ്പാസിറ്റി)യുള്ള മൂന്നാം ഗഡുവായി ലേലം ചെയ്ത ഖനികള്‍ ഉള്‍പ്പെടെ മൊത്തം 42 കല്‍ക്കരി ഖനികള്‍ ലേലം ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.
ഈ ആഴ്ച വിറ്റ 10 ബ്ലോക്കുകളില്‍ നിന്ന് 2,858.20 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഖനിയുടെ പിആര്‍സി (പീക്ക് റേറ്റ് കപ്പാസിറ്റി) അടിസ്ഥാനമാക്കിയുള്ളതാണ് വാര്‍ഷിക വരുമാനമെന്ന് മന്ത്രാലയം പറഞ്ഞു. ലേലത്തിന്റെ ആദ്യ ദിനം അഞ്ച് ഖനികള്‍ വിറ്റു. ജാര്‍ഖണ്ഡിലെ രണ്ട് കല്‍ക്കരി ബ്ലോക്കുകള്‍ക്കായി ഏറ്റവും കൂടുതല്‍ ലേല തുക വാഗ്ദാനം ചെയ്തത് ഡാല്‍മിയ സിമന്റ് ഭാരത് ലിമിറ്റഡ് ആയിരുന്നു.
മഹാനദി മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഒഡീഷയിലെ ഒരു കല്‍ക്കരി ബ്ലോക്കിന് ഏറ്റവും കൂടുതല്‍ ലേല തുക പറഞ്ഞപ്പോള്‍, കിഴക്കന്‍ സംസ്ഥാനത്തെ മറ്റൊരു കല്‍ക്കരി ഖനിക്ക് ഏറ്റവും കൂടുതല്‍ ലേലം നല്‍കിയത് യസ്ദാനി സ്റ്റീല്‍ ആന്‍ഡ് പവറാണെന്ന് കല്‍ക്കരി മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
അസം മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് അസമിലെ ഒരു ഖനിക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. ലേലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളില്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ഒഡീഷയിലെ ഉത്കല്‍-സി കല്‍ക്കരി ഖനി സ്വന്തമാക്കിയപ്പോള്‍ കിഴക്കന്‍ സംസ്ഥാനത്തെ മീനാക്ഷി ഖനിക്കുവേണ്ടി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഏറ്റവും കൂടുതല്‍ ലേല തുക വാഗ്ദാനം ചെയ്തു.
മഹാരാഷ്ട്രയിലെ മജ്റ ഖനിയുടെ ഏറ്റവും ഉയര്‍ന്ന ലേലത്തില്‍ ബിഎസ് ഇസ്പാത് ലിമിറ്റഡ് ഉയര്‍ന്നുവന്നു. അസം മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അസമിലെ ഗരംപാനി കല്‍ക്കരി ബ്ലോക്ക് സ്വന്തമാക്കി. അരുണാചല്‍ പ്രദേശിലെ നാംചിക് നാംഫുക്ക് ഖനിയാണ് പ്ലാറ്റിനം അലോയ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്.