
രാജ്യത്ത് ഇലക്ട്രോണിക്സ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 45000 കോടി രൂപയുടെ പദ്ധതി. 41000 കോടി രൂപ ഉല്‍പ്പാദന രംഗത്തെ ഇന്‍സെന്റീവുകള്‍ക്കും നാലായിരം കോടി രൂപ കാപ്പിറ്റല്‍ സബ്സിഡിയുമായാണ് നല്‍കുക. നിലവിലുള്ള മോഡിഫൈഡ് സ്പെഷ്വല്‍ ഇന്‍സെന്റീവ് പാക്കേജ് സ്‌കീം എം-എസ്ഐപിഎസിനു പകരമായിരിക്കും ഈ പദ്ധതി നടപ്പില്‍ വരിക.
ആപ്പിള്‍, സാംസങ്,വാവെയ്, ഓപ്പോ, വിവൊ തുടങ്ങിയ ടെക് ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ഇവരുടെ കോണ്‍ട്രാക്റ്റ് മാനുഫാക്ചറേഴ്സ് ആയ ഫോക്സ്‌കോണ്‍, വിസ്ട്രന്‍ തുടങ്ങിയവരുടെയൊക്കെ ഗ്ലോബല്‍ സപ്ലൈ ചെയ്ന്‍ വര്‍ധിപ്പിക്കാനും അടുത്ത അഞ്ചുവര്‍ഷത്തില്‍ ഇന്ത്യയെ ഇല്ക്ട്രോണിക്സ് മാനുഫാക്ചറിംഗ് ഹബ് ആക്കാനുമുള്ള ലക്ഷ്യത്തിലാണ് സര്‍ക്കാരിന്റെ പദ്ധതി.200,000 ത്തോളം തൊഴിലവസരം, അഞ്ച് ലക്ഷം കോടിയോളം കയറ്റുമതിയും 5000 കോടി രൂപയോളം പ്രത്യക്ഷ നികുതി വരുമാനവുമാണ് ഇതു വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ചൈനീസ് മൊബീല്‍ മാനുഫാക്ചറിംഗ് വിപണിയെ പിന്നിലാക്കാനുള്ള ശ്രമമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.