ഇന്ത്യക്ക് ആവശ്യം 49 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ക്രേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത്; ലോക്ക്ഡൗണില്‍ ഉത്പ്പാദന മേഖല നിശ്ചലമാകുമ്പോള്‍

March 30, 2020 |
|
News

                  ഇന്ത്യക്ക് ആവശ്യം 49   ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ക്രേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത്; ലോക്ക്ഡൗണില്‍ ഉത്പ്പാദന മേഖല നിശ്ചലമാകുമ്പോള്‍

ന്യൂഡല്‍ഹി: ഇന്ത്യ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ് ഇപ്പോഴുള്ളത്. ഉത്പ്പാദന മേഖലയും, ബിസിനസ് മേഖലയുമെല്ലാം ഇപ്പോള്‍  സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തൊട്ടാകെ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞു. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്തു. യാത്രാ മേഖലയാകെ നിലച്ചു. ജനം വീടുകളില്‍  കഴിഞ്ഞതോടെ പ്രതിസന്ധി ശക്തമായിരിക്കുന്നു. എന്നാല്‍ കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയിലെ ജനം കൂടുതല്‍ കാലം വീടുകളില്‍ കഴിയണമെന്നാണ് ഇംഗ്ലണ്ടിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ക്രേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ  ഗവേഷകരും, ഇന്ത്യന്‍ വംശജനും കൂടിയായ രണ്ട് ഗവേഷകര്‍  നടത്തിയ പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്ഡ  പിസിക്‌സിലെ റോണോയ് അധ്കാരിയും,  രാജേസിംഗും നടത്തിയ  പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  

21 ദിവസത്തെ ലോക്ക്ഡൗണില്‍ വ്യക്തമായ ഫലം കാണാന്‍ സാധ്യമല്ലെന്നും, കോവിഡ്-19  അനിയന്ത്രിതമായി പെരുകാന്‍ സാധ്യതയുണ്ടെന്നുമാണ് പഠനം വ്യക്തമാക്കു്‌നു.   വ്യക്തികളുടെ സാമൂഹിക ഇടപടെല്‍ കുറക്കാനും,  ക്വാറന്റൈല്‍ എളുപ്പമാക്കാനും പറ്റുന്ന രീതിയിലേക്ക്  കാര്യങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍  രാജ്യത്താകെ വൈറസ് പടരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.  രാജ്യത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1071 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഏപ്രില്‍ 14 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുമെങ്കിലും നിലവില്‍ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചിട്ടും, സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടും സ്ഥിതിഗതികള്‍ വശളാവുകയും ചെയ്തിരിക്കുന്നു.  ഇപ്പോഴത്തെ സാഹചര്യം പരിശോധിക്കുമ്പോള്‍  രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യമാണുള്ളത്. ഇന്ത്യക്ക് 49  ദിവസം കൂടി നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ വേണമെന്നാണ് പറയുന്നത്.  

അതേസമയം ആഭ്യന്തര കയറ്റുമതി-ഇറക്കുമതി വ്യാപാരം നിശ്ചലമായതോടെ രാജ്യം ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇപ്പോള്‍ വഴുതി വീണിരിക്കുന്നത്.  പൊതുഗതാഗത മേഖലയടക്കം സ്തംഭിച്ചിരിക്കുകയാണ്. കോവിഡ്-19 നെ അതിജീവിക്കാന്‍ പൊതുജനത്തോടെ വീടുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും, വൈറസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്താണിത്.   

രാജ്യത്തെ റീട്ടെയ്ല്‍ സ്റ്റോറുകള്‍, സ്മാര്‍ട് ഫോണ്‍ സ്റ്റോറുകള്‍, വാഹന നിര്‍മ്മാതാക്കളുടെ കമ്പനി സ്റ്റോറുകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍  രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.  വിവിധ കമ്പനികളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുന്നതോടെ രാജ്യത്ത് ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെടുക. എന്നാല്‍ മനുഷ്യവംശത്തിന്റെ ജീവന് ഭീഷണിയുര്‍ത്തുന്ന കോവിഡ്-19 നെ അതിജീവിക്കാന്‍ രാജ്യത്ത് അടിന്തിര നടപടികളെടുത്തേ മതിയാകൂ എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ വിവിധ കമ്പനികള്‍ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ്-19  ഭീതി ശക്തമായതോടെ രാജ്യത്തെ നിക്ഷേപ ഇടപാടുകളെല്ലാം നിശ്ചലവുമായി.  ബിസിനസ് പ്രവര്‍ത്തയനങ്ങളും, ബിസിനസ് സംബന്ധമായ യാത്രകളമെല്ലാം സ്തംഭിച്ചു.  

നടപ്പുവര്‍ഷത്തില്‍  നിര്‍മ്മാണ മേഖലയിലെ ഉത്പ്പാദന വളര്‍ച്ചയില്‍  അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മഹീന്ദ്ര ഗ്രൂപ്പ് ഓഫ് ചീഫ് ഇക്കണോമിസ്റ്റ് കൂടിയായ സച്ചിനാന്ദ ശുക്ല വ്യക്തമാക്കുന്നു. നിര്‍മ്മാണ മേഖലയില്‍  ഇനി വരാന്‍ പോവുക ഭീമമായ നഷ്ടമാകും കണത്തക്കാക്കുക. 

ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടം വരുത്തിവെക്കാന്‍ സാധ്യതയുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍. അതേസമയം കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി കൂടുതല്‍ കാലം നിലനിന്നില്ലെങ്കില്‍  രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ ലക്ഷണത്തിലേക്ക് വരാനുള്ള സാധ്യതയും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  രാജ്യത്തെ പ്രമുഖന വാഹന നിര്‍മ്മാതാക്കളായ  മാരുതി സുസൂക്കി, ഹീറോോട്ടകോര്‍പ്പ്, ബജാജ് ആട്ടോ എന്നീ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടച്ചപൂട്ടി.  രാജ്യത്തെ റിയല്‍റ്റി മേഖലകളെല്ലാം സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്. 

ആഗോളതലത്തിലെ വിവിധ നിര്‍മ്മാണ കമ്പനികളുടെ നിര്‍മ്മാണവും കോവിഡ്-19 ഭീതിയെ തുടര്‍ന്ന് നിശ്ചലമായിരിക്കുന്നു. വരും കാലയളവില്‍ രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്താന്‍ പോകുന്നത്. 40 ശതമാനത്തിന് മുകളിലേക്ക് ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്.  ആളുകള്‍  പുറത്തിറങ്ങാതെ വരികയും ചെയ്തതോടെ രാജ്യത്തെ സ്റ്റോറുകളും മാളുകളും അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.  രാജ്യത്തെ ടെക്‌സ്‌റ്റൈല്‍സ്, ലൈഫ് സ്‌റ്റൈല്‍  ബ്രാന്‍ഡുകളുടെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയും ചെയ്യുന്നു.സമ്പൂര്‍ണ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ മേഖലകളുടെയും പ്രവര്‍ത്തനം നിലക്കുകയാണ്.  

Related Articles

© 2025 Financial Views. All Rights Reserved