
യുപിയില്‍ ഗ്രേറ്റഡ് നോയിഡയില്‍ അഞ്ച് ചൈനീസ് കമ്പനികള്‍ ഭൂമി ലഭിക്കാനായി പരിശ്രമം തുടങ്ങി. 800 കോടിയുടെ മുതല്‍മുടക്കാണ് കമ്പനികള്‍ ഉല്‍പ്പാദനയൂനിറ്റുകള്‍ക്കായി ചിലവിടുക.നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ചൈനയിലെ ഗുങ്ഷോ, ഡോങ്ഗുവാന്‍, ഷെന്‍ഷെന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് മൂന്ന് മാസത്തിനകം ആണ് ഈ പുരോഗതികളുണ്ടായത്.
പ്രമുഖ ഫോണ്‍ നിര്‍മാതാക്കളായ ഷിയോമിയുടെ ഘടക വിതരണക്കാരായ ചൈനയിലെ ഹോളിടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥര്‍ ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് പങ്കാളിത്ത കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഇവര്‍ക്ക് കൈമാറിയ കത്തില്‍ പറയുന്നു.
ക്യാമറ, മൊബൈല്‍ സ്‌ക്രീനുകള്‍, ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍, ഫ്‌ലെക്സിബിള്‍ പ്രിന്റഡ് സര്‍ക്യൂട്ട് എന്നിവ നിര്‍മ്മിക്കുന്ന ഹോളിടെക് ഇന്ത്യയില്‍ ഗൗതം ബുദ്ധ നഗറിലെ വ്യാവസായിക പട്ടണത്തില്‍ ഇതിനകം നാല് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഹോളിടെക് ഇന്ത്യ ഇതിനകം 400 കോടി ഡോളര്‍ നിക്ഷേപിച്ചു. 1,300 കോടി രൂപ കൂടി ഇനിയും നിക്ഷേപിക്കുമെന്ന്് പ്രതീക്ഷിക്കുന്നു.ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി അഞ്ച് പങ്കാളി കമ്പനികള്‍ 100 ഏക്കര്‍ വ്യാവസായിക ഭൂമി തേടുന്നുവെന്ന് ഹോളിടെക് ഇന്ത്യ അധികൃതര്‍ അറിയിച്ചു.800 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഇലക്ട്രോണിക് കമ്പനികള്‍ ഇവിടെ സ്ഥാപിക്കാനാണ് പദ്ധതി.