നോട്ടുനിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടത് അഞ്ച് ദശലക്ഷം പേര്‍ക്ക്

April 17, 2019 |
|
News

                  നോട്ടുനിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടത് അഞ്ച് ദശലക്ഷം പേര്‍ക്ക്

2016 മുതല്‍ 2018 വരെ അഞ്ച് ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് ബംഗളുരു ആസ്ഥാനമായുള്ള അസിം പ്രേംജി സര്‍വ്വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലവസരങ്ങളുടെ കുറവ് ആരംഭിക്കുന്നത് 2016 നവംബറിലെ നോട്ടു നിരോധനം വന്നതിനു ശേഷമാണെന്നാണ് പ്രകടമാവുന്നത്. കുറഞ്ഞ വിദ്യാഭ്യാസമുള്ള ഭൂരിഭാഗം ആളുകളിലും തൊഴില്‍ നഷ്ടം കാണുന്നുണ്ട്. 2016 മുതല്‍ അഞ്ചു ദശലക്ഷം തൊഴിലവസരങ്ങളാണ് കുറഞ്ഞിരിക്കുന്നത്. 

ഇന്ത്യ തൊഴില്‍ കമ്പനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ദി ഇന്ത്യന്‍ ഇക്കോണമി എന്ന ഉപഭോക്തൃ പിരമിഡ്‌സ് സര്‍വ്വെയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സിഎംഐഇ എന്നത് മുംബൈ ആസ്ഥാനമായുള്ള ബിസിനസ് ഇന്‍ഫോര്‍മേഷന്‍ കമ്പനിയാണ്. ഏകദേശം 1.6 ലക്ഷം വീടുകളില്‍ നിന്നും 5.22 ലക്ഷം പേരാണ് സര്‍വേ നടത്തിയത്.

നഗരങ്ങളിലെ ബിരുദധാരികളായ സ്ത്രീകളില്‍ അധ്വാനിക്കുന്നത് വെറും പത്ത് ശതമാനം മാത്രമാണ്. ബാക്കി 34 ശതമാനം സ്ത്രീകള്‍ തൊഴില്‍ രഹിതരാണ്. 20 മുതല്‍ 24 വയസ് വരെയുള്ള പ്രായമുള്ളവര്‍ തൊഴില്‍ രഹിതരില്‍ അധികമായിരിക്കും. നഗരത്തിലെ പുരുഷന്മാരില്‍ 13.5% പേര്‍ അധ്വാനിക്കുന്നവരും 60% വും തൊഴിലില്ലാത്തവരുമാണ്്. 2016 മുതല്‍ 2018 വരെ അഞ്ചു ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് ബംഗളുരു ആസ്ഥാനമായുള്ള അസിം പ്രേംജി സര്‍വ്വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved