വിദേശത്തേക്കുള്ള ടൂര്‍ പാക്കേജിനും പണമയക്കലിലും 5% നികുതി

February 05, 2020 |
|
News

                  വിദേശത്തേക്കുള്ള ടൂര്‍ പാക്കേജിനും പണമയക്കലിലും 5% നികുതി

ദില്ലി: കേന്ദ്രബജറ്റിലെ നിര്‍ദേശം അനുസരിച്ച് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിദേശത്തേക്കുള്ള ടൂര്‍ പാക്കേജുകള്‍ക്കും പണമയക്കലിനും അഞ്ച് ശതമാനം നികുതി ചുമത്തും. സ്രോതസില്‍ നിന്നുള്ള നികുതിയുടെ വിഭാഗത്തില്‍ രണ്ട് സേവനങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമയക്കലിനാണ് ടിഡിഎസ് ചുമത്തുക. സ്വന്തം രാജ്യത്ത് നികുതി അടച്ച പണം മറ്റൊരു രാജ്യത്തേക്ക്  അയക്കുന്നതിന് വീണ്ടും നികുതി അടക്കേണ്ടി വരുന്നത് ശരിയല്ല.സുഗമമായ ജീവിതം സാഹചര്യത്തെ ഇല്ലാതാക്കലാണിത്. ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാന്‍ മോഹന്‍ദാസ് പൈ അറിയിച്ചു.

ആര്‍ബിഐയുടെ എല്‍ആര്‍എസ് പദ്ധതി പ്രകാരം ഇന്ത്യയില്‍ നിന്ന് പണമയക്കുമ്പോള്‍ പാന്‍/ആധാര്‍ ഇല്ലെങ്കില്‍ പത്ത് ശതമാനം ടിഡിഎസാണ് ഏപ്രില്‍ ഒന്ന് മുതല്‍ ചുമത്തുക. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പണം അയക്കുന്നതിനും വിദേശത്ത് സ്വത്ത് വാങ്ങുന്നതിനും വിദേശ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓഹരികള്‍ വാങ്ങുന്നതിനും ആളുകള്‍ എല്‍ആര്‍എസ് ഉപയോഗിക്കുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved