യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; 7 മാസത്തിനകം ഫേസ്ബുക്ക് പൂട്ടിയത് 540 കോടി വ്യാജഅക്കൗണ്ടുകള്‍

November 14, 2019 |
|
News

                  യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; 7 മാസത്തിനകം ഫേസ്ബുക്ക് പൂട്ടിയത് 540 കോടി വ്യാജഅക്കൗണ്ടുകള്‍

ഫേസ്ബുക്ക് ഏഴ് മാസം കൊണ്ട് യുഎസില്‍ നീക്കം ചെയ്തത് 540 കോടിയില്‍പരം വ്യാജ പ്രൊഫൈലുകള്‍. കൂടാതെ 15.5 ദശലക്ഷം വിദ്വേഷ സംഭാഷണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് ഫേസ്ബുക്കിന്റെ നടപടി. ജനുവരി മുതല്‍ സെപ്തംബര്‍ കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ പൂട്ടിയത്. കഴിഞ്ഞ വര്‍ഷം 3.3 ബില്യണ്‍ അക്കൗണ്ടുകള്‍ക്കും പൂട്ടുവീണു.

പ്രതിമാസ യൂസര്‍ ബേസ് 2.5 ബില്യണ്‍ ആണ് . ഇതില്‍ അഞ്ച് ശതമാനവും ഫേക്ക് അക്കൗണ്ടുകളാണ് തുടങ്ങുന്നത്. വ്യാജപ്രൊഫൈലുകള്‍ പിടിക്കാന്‍ ഫേസ്ബുക്ക് നൂതന സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുണ്ട്. വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കിയാല്‍ നിമിഷങ്ങള്‍ക്കകം തന്നെ ഈ ടെക്‌നോളജി ഉപയോഗിച്ച് പിടിക്കാം. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കാനിരിക്കുന്ന സെന്‍സസിലും ഗുണകരമാകും. 2016ലെ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വലിയതോതില്‍ തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍ പ്രചരിച്ച സാഹചര്യം കണക്കിലെടുത്താണ് ഫേസ്ബുക്ക് മുന്‍കൂട്ടി നടപടികള്‍ക്ക് തുടക്കമിട്ടത്.

കുറച്ചു മാസങ്ങളായി അധിക്ഷേപകരമായ അക്കൗണ്ടുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ തങ്ങള്‍ മെച്ചപ്പെടുത്തിയതായി ഫേസ്ബുക്ക് പറയുന്നു.ഇത്തരം അക്കൗണ്ടുകള്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ പിടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ പ്രതിമാസ സജീവ ഉപയോക്തൃ ജനസംഖ്യയുടെ ഭാഗമാകുന്നതിന് മുമ്പ് നീക്കാനായെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved