റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കുറഞ്ഞ വിലയുള്ള 5ജി സ്മാര്‍ട്ട്ഫോണും ജിയോ ലാപ്ടോപും അവതരിപ്പിച്ചേക്കും

June 21, 2021 |
|
News

                  റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കുറഞ്ഞ വിലയുള്ള 5ജി സ്മാര്‍ട്ട്ഫോണും ജിയോ ലാപ്ടോപും അവതരിപ്പിച്ചേക്കും

ജൂണ്‍ 24ന് നടക്കുന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണും ജിയോ ലാപ്ടോപും അവതരിപ്പിച്ചേക്കും. വര്‍ക് ഫ്രം ഹോം വ്യാപകമായതോടെ വിലകുറഞ്ഞ ലാപ് ടോപിന് വിപണിയില്‍നിന്ന് മികച്ച പ്രതികരം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജിയോ ലാപ്ടോപ് പുറത്തിറക്കുന്നത്. 

ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി അരാംകോയുടെ  ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വര്‍ഷങ്ങളായി വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകരും ഉപഭോക്താക്കളും ജൂണ്‍ 24നായി കാത്തിരിക്കുകയാണ്. ജിയോ ഫൈബര്‍ രാജ്യത്തെ 25 ലക്ഷം വീടുകളിള്‍ ഇതിനകം എത്തിക്കഴിഞ്ഞു. പുതിയ പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2025 Financial Views. All Rights Reserved