
ന്യൂഡല്‍ഹി: വിവിധ കമ്പനികളെ 5ജിയില്‍ നിന്ന് ഒഴിവാക്കുന്നത് ചിലവുകള്‍ വര്‍ധിപ്പിക്കില്ലെന്ന വാദവുമായി സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ രംഗത്ത്. കമ്പനികളെ തഴയുന്നത് 5ജിയുമായി ബന്ധപ്പെട്ട ചിലവ് അധികരിക്കുമെന്ന വാദത്തെ തള്ളിക്കളയുകയാണ് എറിക്‌സണ്‍. നിലവില്‍ ഇന്ത്യയിലേക്ക് 5ജിയുമായി ബന്ധപ്പെട്ട കരാറുകള്‍. അതേസമയം യുഎസ് സമ്മര്‍ദ്ദം മൂലം 5ജിയുമായി ബന്ധപ്പെട്ട കാരറുകളില്‍ നിന്ന് വാവയെ ഒഴിവാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തങ്ങളെ ഒഴിവാക്കിയാല്‍ 5ജിയുമായി ബന്ധപ്പെട്ട കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ ചിലവുകള്‍ അധികരിച്ചേക്കുമെന്നാണ് ചൈനീസ് ടെക് കമ്പനിയായ വാവെ അഭിപ്രായപ്പെടുന്നത്.
5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിന് വാവെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെട്ടേക്കുമെന്നാണ് വിവരം. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതടക്കം കമ്പനി വന്‍ മുന്നേറ്റമാണ് ഇതിനകം തന്നെ നടത്തിയിട്ടുള്ളത്. അതേസമയം 5ജി ടെക്‌നളജി വികസിപ്പിക്കുന്നതില്‍ നിന്ന് വാവയെ തടഞ്ഞാല്‍ 4ജിയേക്കാള്‍ 5ജി നെറ്റ്‌വര്‍ക്കില്‍ വേഗതയുടെ കുറവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
അതേസമയം വാവെയ്ക്ക് നേരെ യുഎസ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി കമ്പനി ചൈനീസ് ഭരണകൂടത്തിന് വേണ്ടി വാവെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ആരോപണം. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ വാവെയ്ക്ക് കടുത്ത സമ്മര്‍ദ്ദമാണ് അമേരിക്ക നിലവില്‍ നടത്തിയിട്ടുള്ളത്. അതേസമയം യുഎസ് വിലക്കുകള്‍ക്കിടയിലും കമ്പനി വന്‍ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. യുഎസ് ഉപരോധത്തെ ഭയക്കുന്നില്ലെന്ന് വാവെ നേരത്തെ വ്യക്തമാക്കിയുമാണ്.