5ജി സ്‌പെക്ട്രം ലേലം 2022 ഫെബ്രുവരിയിലെന്ന് ടെലികോം മന്ത്രി

September 16, 2021 |
|
News

                  5ജി സ്‌പെക്ട്രം ലേലം 2022 ഫെബ്രുവരിയിലെന്ന് ടെലികോം മന്ത്രി

വിവര സാങ്കേതിക രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്ന 5ജിയുടെ വരവിനു മുന്നോടിയായിയുള്ള 5ജി സ്‌പെക്ട്രം ലേലം 2022 ഫെബ്രുവരിയില്‍ നടക്കും. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. 5ജിയുടെ വരവോടെ ഇന്ത്യയുടെ സാങ്കേതിക രംഗത്ത് മാത്രമല്ല വിപണിയിലും വന്‍ മാറ്റമാണ് വരാന്‍ പോകുന്നത്.ഇന്റര്‍നെറ്റ് ഓരോ ജീവിതത്തിലും നില ഉറപ്പിച്ചു നില്‍ക്കുമ്പോള്‍ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് കൈമാറ്റം വലിയ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്.

ക്യാബിനറ്റ് അംഗീകരിച്ച ടെലികോം പരിഷ്‌കരണ പദ്ധതി നിലവിലുള്ള കമ്പനികളുടെ നിലനില്‍പ്പിന് പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു.ടെലികോം രംഗത്ത് കൂടുതല്‍ പരിഷ്‌കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും വരും. ഈ രംഗത്തേക്ക് കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്മര്‍ദ്ദത്തിലായ ടെലികോം മേഖലയ്ക്കായുള്ള ബ്ലോക്ക്ബസ്റ്റര്‍ റിലീഫ് പാക്കേജിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു.
അതില്‍ കമ്പനികള്‍ക്ക് നിയമപരമായ കുടിശ്ശിക അടയ്ക്കുന്നതില്‍ നിന്ന് നാല് വര്‍ഷത്തെ ഇടവേള, വായു തരംഗങ്ങള്‍ പങ്കിടാനുള്ള അനുമതി, നികുതി അടക്കാനുള്ള ഒരു പുതിയ സമവാക്യം,ഓട്ടോമാറ്റിക് റൂട്ടിലൂടെയുള്ള വിദേശ നിക്ഷേപം എന്നിവ ഉള്‍പ്പെടുന്നു.

പരിഷ്‌കരണ പാക്കേജുകള്‍, കമ്പനികള്‍ തമ്മിലുള്ള മത്സരം, അവരുടെ നിലനില്‍പ്പ് എന്നിവക്ക് ഗുണകര മായി ഇത് മാറുമെന്ന് മന്ത്രി പറഞ്ഞു.മൂന്ന് പ്രമുഖ കമ്പനികള്‍ സ്‌പെക്ലേട്രം ലേലത്തില്‍ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി മന്ത്രി പറഞ്ഞു. 2017ലാണ് ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.വിശദ പഠനത്തിനായി എ ജെ പോള്‍ രാജിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ 5ജി സ്റ്റീയറിങ് കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. 2025ഓടെ 7കോടി 5ജി കണക്ഷനുകളും 2035ഓടെ 1ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടവും ഇന്ത്യ പ്രതീക്ഷിക്കുന്നു.

Read more topics: # 5g service, # 5ജി,

Related Articles

© 2025 Financial Views. All Rights Reserved