
ഇന്ത്യയില്‍ 2019 അവസാനമോ അല്ലെങ്കില്‍ 2020ലെ രണ്ടാം പാദത്തിലോ 5ജി എത്തുമെന്ന് സൂചന. 5 ജി ഇന്ത്യയില്‍ വേഗത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന. 5 ജി സ്പ്ക്ട്രം ഉപയോഗിച്ച് ഇന്ത്യയില്‍ പരീക്ഷണം നടത്തി വിജയിപ്പിക്കാനാണ് അഭയ് കരന്‍ദിക്കാര്‍ ഡയറക്ടറായ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ടിലെ സമിതി ലക്ഷ്യമിടുന്നത്. 2020ന്റെ മൂന്നാം പാദത്തില്‍ 5ജി എത്തിക്കാനുള്ള നടപടികളാണ് സമതി ആരംഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് അക്കാദമി കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തും.
5 ജി സ്പക്ട്രം വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും ഉയര്‍ന്ന ചിലവാണ് സമിതി പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ 5ജി വേഗത്തില്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായാണ് സമിതിയുടെ പ്രവര്‍ത്തനമെന്നും കരന്‍ദികാര്‍ പറഞ്ഞു.
കഴിഞ്ഞ ഫിബ്രുവരി 25നാണ് 5ജിയുമായി ബന്ധപ്പെട്ട ടെക്‌നോളജി വികസിപ്പിക്കാന്‍ പുതിയ സമിതി രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലൈസന്‍സും കേന്ദ്രസര്‍ക്കാറിനോട് സമിതി ആവശ്യപ്പെട്ടിരുന്നു.ഡ അതേസമയം ഇന്ത്യയില്‍ 5ജി എത്തിക്കുന്നതിനായി സ്വകാര്യ ടെലികോം കമ്പനികള്‍ മറ്റ് വിദേശ കമ്പനികളുമായി സഹകരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.