
കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ആറ് മുന്‍നിര കമ്പനികളില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 2.4 ലക്ഷം കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഐടി കമ്പനികളിലൊന്നായ ടിസിഎസാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാുപാരത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് മുന്നേറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡ്എഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ കമ്പനികളുടെ ഓഹരികളിലാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദിനത്തില്‍ നേട്ടമുണ്ടാക്കിയത്. അതേസമയം എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളുടെ വിപണി മൂലധനത്തില്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദിനത്തില്‍ ടിസിഎസിന്റെ വപണി മൂലധനത്തില്‍ 1,93,666.73 കോടി രൂപയായി ഉയര്‍ന്ന് 8,16,068.63 കോടി രൂപയായി ഉയരുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തില്‍ 15,182.29 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ച്ച ആകെ കൂട്ടിച്ചേര്‍ത്തത് 12,917.96 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനത്തില്‍ 4,355.08 കോടി രൂപയോളം ഉയര്‍ന്ന് 3,10,012.67 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഐസിഐസി ഐ ബാങ്കിന്റെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദിനത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 6,430.30 കോടി രൂപയോളമാണ്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂലധനം 3,22,725.86 കോടി രൂപയായി ഉയര്‍ന്ന. എസ്ബിഐയുടെമൂലധനം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദനിത്തില്‍ രേഖപ്പെടുത്തിയത് 5,488.63 കോടി രൂപയായിരുന്നു.
എന്നാല്‍ വ്യാപാരത്തില്‍ രുപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ രാജ്യത്തെ നാല് കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടു. എച്ച് യുഎല്ലിന്റെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദിനത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 6,277.96 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി. ഇന്‍ഫോസിസിന്റെ വിപണി മൂലധനത്തില്‍ 1,932.77 കോടി രൂപയും, ഐടിസിയുടെ വിപണി മൂലധനത്തില്‍ 12,041.92 കോടി രൂപയോളം ഇടിവ് രേഖുപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂലധനത്തില്‍ 929.92 കോടി രൂപയോളം നിലനില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.