
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് പ്രമുഖ കമ്പനികളില്‍ ആറെണ്ണം വിപണി മൂല്യത്തില്‍ നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്. ആറ് കമ്പനികളുടെ ആകെ വിപണി മൂല്യം 99,994.06 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രാജ്യത്തെ ആറ് കമ്പനികള്‍ വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളാണ് ടിസിഎസിനോടപ്പം കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത്.
അതേസമയം ടിസിഎസ് 55,235.1 കോടി രൂപയാണ് കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ നേട്ടം കൊയ്തത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 8,24,342.63 കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 4,333.73 രൂപയാണ്. കമ്പനിയുടെ ആകെ വിപണി മൂല്യം 6,60,795.95 കോടിയായി ഉയരുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ വിപണി മൂല്യം 7,799.37 കോടി രൂപയിലേക്കെത്തി 3,86,449.46 കോടിയായി ഉയരുകയും ചെയ്തു. കോട്ടക് മഹീന്ദ്രാ ബാങ്കിന്റെ വിപണി മൂല്യം 1,116.72 കോടി രൂപയിലേക്കെത്തി വിപണി മൂല്യം 2,90,098.18 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ ആഴ്ച ചില കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഐടിസിയുടെ വിപണി മൂല്യം 14,097.4 കോടി രൂപയായി കുറയുകയും മൊത്തം വിപണി മൂല്യം 3,41,586.77 കോടി രൂപയിലേക്കെത്തുകയും ചെയ്തു. എസ്ബിഐയുടെ വിപണി മൂല്യം 1,829.54 കോടി രൂപയായി കുറഞ്ഞ് 3,14,637.18 കോടി രൂപയിലേക്കെത്തുകയും ചെയ്തു.