
മുംബൈ: രാജ്യത്തെ വാഹന വിപണി 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വേളയില്‍ ഈ മേഖലയിലെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നത്. എന്നാല്‍ ഈ വേലയിലാണ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ബജാജ് കമ്പനി എംഡി രാജീവ് ബജാജ് രംഗത്തെത്തിയത്. വില്‍പനയിലെ ഏഴ് ശതമാനം ഇടിവെന്നത് അത്ര വലിയ പ്രതിസന്ധിയല്ലെന്നും തൊഴിലാളികളുടെ ജീവിതം വെച്ച് കളിക്കില്ലെന്നും രാജീവ് വ്യക്തമാക്കി. മാത്രമല്ല വാഹന രംഗത്തെ മാന്ദ്യത്തെ അതിജീവിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായമുണ്ടാകണമെന്നും ഇന്ത്യയിലെ കമ്പനികള്‍ ആവശ്യപ്പെടുന്നു.
എന്തുകൊണ്ടാണ് രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധികളിലേക്കും കടുത്ത വെല്ലുവിളിയിലേക്കും അകപ്പെട്ടതെന്ന് പലരും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ചില കാരണങ്ങള്‍ എന്തെന്ന് ബിസിനസ് ലോകം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു. വാഹന നര്‍മ്മാണ കമ്പനികള്‍ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില നയങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും, പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ മാറ്റി നിര്‍ത്തിയുള്ള നയങ്ങള്‍ കൈകൊണ്ടുവെന്നാണ് പൊതുവെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം.
വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയെ അഭിമുഖീരിക്കാന്‍ പ്രധാന കാരണം രാജ്യത്തെ ബാങ്കിങ്-ഇതര ധനകാര്യ സ്ഥാപനങ്ങളാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ വാഹന വിപണിയിലെ മുഖ്യ ആകര്‍ഷണം ഇരുചക്ര വാഹനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇരുചക്രവാഹനങ്ങള്‍ പലരും വാങ്ങുന്നത് ലോണെടുത്തു കൊണ്ടാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് ലോണ്‍ കൊടുത്തിരുന്ന രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ വാഹന നിര്‍മ്മാതാക്കളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങി.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ വായ്പ നല്‍കാന്‍ പണമില്ലാതെ വന്നപ്പോഴാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങാനിടയക്കിയത്.