ഫോര്‍ബ്‌സ് സമ്പന്ന പട്ടികയില്‍ ഇടം പിടിച്ച് 7 ഇന്ത്യന്‍ വംശജര്‍; തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ജെഫ് ബെസോസ് ഒന്നാമത്

September 09, 2020 |
|
News

                  ഫോര്‍ബ്‌സ് സമ്പന്ന പട്ടികയില്‍ ഇടം പിടിച്ച് 7 ഇന്ത്യന്‍ വംശജര്‍;  തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ജെഫ് ബെസോസ് ഒന്നാമത്

വാഷിങ്ടണ്‍: ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ടു. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഫോര്‍ബ്‌സ് മാസിക 2020ലെ അമേരിക്കയിലെ 400 അതിസമ്പന്നരുടെ പട്ടികയാണ് പുറത്തുവിട്ടത്. 179 ബില്യണ്‍ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ആസ്തി. ബില്‍ ഗേറ്റ്‌സ് 111 ബില്യണ്‍ ഡോളറോടെ രണ്ടാം സ്ഥാനത്താണ്. കൊവിഡ് മഹാമാരിക്കിടയിലും അതിസമ്പന്നരുടെ ആസ്തിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത് അമേരിക്കയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്സ്‌കേലര്‍(ZScaler) സിഇഒ ജയ് ചൗധരി, സിംഫണി ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ രോമേഷ് വധ്വാനി, വേഫെയര്‍ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ലയുടെ സ്ഥാപകന്‍ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാര്‍ട്ണര്‍ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്‌ഡേ സിഇഒ അനീല്‍ ഭുസ്രി എന്നിവരാാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍.

Related Articles

© 2024 Financial Views. All Rights Reserved