
ലോകത്തില്‍ ഏറ്റവുമധികം മലിനീകരണം ഉള്ള നഗരങ്ങള്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. മലനീരണം കൂടുതലുള്ള 10 നഗരങ്ങളില്‍ 7 നഗരങ്ങള്‍ ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. വ്യാവസായിക ഉത്പാദനം വര്‍ധിച്ചതാണ് ഇന്ത്യയില്‍ മലിനീകരണത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണം. ഏറ്റവുമധികം മലിനീകരണം ഉള്ള നഗരം ഗുരുഗ്രാം ആണ്. തൊട്ടു പിന്നിലായി ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ തുടങ്ങിയ ആറോളം നഗരങ്ങളിലാണ് മലനീകരണം നടക്കുന്നത്. മലീകരണം മൂലം രോഗങ്ങള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്.
ഇന്ത്യക്ക് തൊട്ടുപിന്നിലായി മലിനീകരണമുള്ള നഗരങ്ങള്‍ ഉള്‍പ്പെട്ടത് ചൈനയിലും പാകിസ്ഥാനിലുമാണ്. ചൈനയിലെ ഹോടന്‍ നഗരവും പാകിസ്ഥാനിലെ ലാഹോറും, ഫൈസാബാദുമാണ് ലോകത്തില്‍ ഏറ്റവുമധികം മലിനീകരണമുള്ള നഗരങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങള്‍. ഏറ്റവുമധികം മലിന വായു ശ്വസിക്കുന്ന നഗരങ്ങള്‍ ഇന്ത്യയിലായതിനാല്‍ ജനങ്ങളുടെ ആരോഗ്യവും ജീവിതവും അപകടത്തിലാകും. ഏറ്റവുമധികം മലിനീകരണമുള്ള നഗരങ്ങള്‍ ഇവയൊക്കെയാണ്. (ഗരുഗ്രാം,ഇന്ത്യ), (ഗാസിയാബാദ്, ഇന്ത്യ), (ഫെസാബാദ്,പാകിസ്ഥാന്‍),(നോയിഡ, ഇന്ത്യ), (പട്‌ന, ഇന്ത്യ), ഹോടന്‍(ചൈന), (ലക്‌നൗ, ഇന്ത്യ) (ലാഹോര്‍,പാകിസ്ഥാന്‍), (ബിവാഡി, ഇന്ത്യ) എന്നീ നഗരങ്ങളിലാണ് മലീകരണം ഏറ്റവുമെധികം നടക്കുന്ന രാജ്യം.