
ന്യൂഡല്‍ഹി: കഴിഞ്ഞ അവസാനിച്ച വ്യാപാരദിനത്തില്‍ രാജ്യത്തെ പത്ത് കമ്പനികളില്‍ ഏഴെണ്ണം കൂട്ടിച്ചേര്‍ത്തത് 1.23 ലക്ഷം കോടി രൂപയെന്ന് റിപ്പോര്‍ട്ട്. റിലയന്‍സും, ഇന്‍ഫോസിസും മികച്ച നേട്ടം കൊയ്‌തെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഭാരതി എയര്‍ടെലും, ഐസിഐസി ബാങ്കും, ഐടിസിസിയും നഷ്ടത്തിലേക്ക് വഴുതി വീണു.
കഴിഞ്ഞാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഇന്‍ഫോസിസിന്റെ വിപണി മൂലധനത്തില്‍ 29,215.96 കോടി രൂപയോളം കൂട്ടിച്ചേര്‍ത്ത് 2,78,339.46 കോടി രൂപയായി ഉയരുകയും ചെയ്തു. റിലയന്‍സിന്റെ വിപണി മൂലധനത്തില്‍ 28,716.88 കോടി രൂപയോളം കൂട്ടിച്ചേര്‍ത്ത് 6,75,448.95 കോടി രൂപയായി ഉയരുകയും ചെയ്തു.
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം 25,741.80 കോടി രൂപ ഉയര്‍ന്ന് 2,67,353.25 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം 12,544.69 കോടി രൂപ ഉയര്‍ന്ന് 4,96,264.84 കോടിയിലെത്തുകയും, ടിസിഎസിന്റെ വിപണി മൂല്യം 7,729.91 കോടി ഉയര്‍ന്ന് 6,82,408.68 കോടിയിലെത്തുകയും ചയെ്തുവെന്നാണ് റിപ്പോര്‍ട്ട. എച്ച്ഡിഎഫ്‌സി വിപണി മൂലധനത്തില്‍ 83.35 കോടി രൂപയൊളം ഉയര്‍ന്ന് 3,03,805.48 കോടി രൂപയായി ഉയരുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഐടിസിയുടെ മൂല്യം 15,549.67 കോടി രൂപയൊളം കുറഞ്ഞ് 2,00,240.45 കോടി രൂപയായി ചുരുങ്ങി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 7,092.22 കോടി രൂപ കുറഞ്ഞ് 2,44,899.97 കോടി രൂപയായി. ഐസിഐസിഐ ബാങ്ക് 3,624.58 കോടി രൂപ കുറഞ്ഞ് 2,20,128.56 കോടി രൂപയായി ചുരുങ്ങുകയും ചെയ്ത. കഴിഞ്ഞ ആഴ്ചയില്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 100.37 പോയിന്റ് കുറഞ്ഞ് 29,815.59 ലെത്തിയിരുന്നു, കൊറോണ വൈറസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും, രാജ്യം 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുകയും ചെയ്താതാണ് കമ്പനികള്‍ക്ക് വിപണി മൂലധനത്തില്‍ നഷ്ടം വിതയ്ക്കാന്‍ കാരണം.