
രാജ്യത്തെ ഏഴ് കോടീശ്വരന്‍മാരുടെ സ്വത്തുക്കളില്‍ ആറ് മാസംകൊണ്ട് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഏഴ് കോടീശ്വരന്‍മാരുടെ ആകെ സ്വത്ത് ആറ് മാസംകൊണ്ട് മാത്രമായി 20 ബില്യണ്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1,40,000 കോടി രൂപയോളം വര്‍ധിച്ചുവെന്നാമ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ലക്ഷ്മി മിത്തന്‍ ഒഴികെയുള്ള രാജ്യത്ത് അഞ്ച് കോടീശ്വരന്‍മാരുടെ സ്മ്പത്തില്‍ കുറഞ്ഞത് 1.7 ബില്യണ്‍ ഡോളര്‍ സമ്പാദ്യമായി രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. ഗൗതം അദാനിയുടെ സമ്പത്തില്‍ വര്‍ധനവായി രേഖപ്പെടുത്തിയത് 1.7 ബില്യമ്# ഡോളറും, ബേണു ഗോപാല്‍ ബംഗൂറിന്റെ സമ്പത്തില്‍ 1.5 ബില്യണ്‍ ഡോളറും, അനില്‍ അഗര്‍വാളിന്റെ സമ്പത്തില്‍ 1.5 ബില്യണ്‍ ഡോളര്‍ വര്‍ധനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ആകെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 7.41 ബില്യണ്‍ ഡോളറാണ്. ജൂണ്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത് 51.7 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടെ സമ്പത്ത് കുമിഞ്ഞ് കൂടിയതോടെ ആഗോള ധനികരില്‍ 12ാം സ്ഥാനത്തേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ തന്നെ 14 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. വിപ്രോയുടെ സ്ഥാപക മേധാവിയായ അസിം പ്രേജിയുടെ സമ്പത്തില്‍ 4.73 ബില്യ്ണ്‍ ഡോളര്‍ വരുമാനമാണ് അധികമായി നേടിയിട്ടുള്ളത്. രാജ്യത്തെ സ്വകാര്യ വായ്പാ കമ്പനി നടത്തുന്ന ഉദയ്‌യ് കൊട്ടാകിന്റെ സമ്പത്ത് 13.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.