ഉള്ളി, ഉരുളക്കിഴങ്ങ് വില നിയന്ത്രിക്കാന്‍ കൂടുതല്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍; വന്‍ ഇറക്കുമതി പദ്ധതി

October 31, 2020 |
|
News

                  ഉള്ളി, ഉരുളക്കിഴങ്ങ് വില നിയന്ത്രിക്കാന്‍ കൂടുതല്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍; വന്‍ ഇറക്കുമതി പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില നിയന്ത്രിക്കാന്‍ കൂടുതല്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. 25000 ടണ്‍ ഉള്ളിയും 30000 ടണ്‍ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുന്‍പ് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഭൂട്ടാനില്‍ നിന്നാണ് ഉരുളക്കിഴങ്ങ് വരുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

ഇതിനോടകം ഏഴായിരം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. ഇതിന് പുറമെ 25000 ടണ്‍ കൂടി ഇറക്കുമതി ചെയ്യും. വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.റീട്ടെയ്ല്‍ വിപണിയില്‍ ഉള്ളിവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.

ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 65 രൂപയായിരുന്നു വില. വില വര്‍ധിച്ച സാഹചര്യത്തില്‍ ഉള്ളി ഇറക്കുമതിക്ക് ഡിസംബര്‍ വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് വിലയിലും വന്‍ കുതിപ്പാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 42 രൂപയാണ് കിലോയ്ക്ക് ശരാശരി വില.

Related Articles

© 2025 Financial Views. All Rights Reserved