വിആര്‍എസ് പദ്ധതിയിലേക്ക് ഇതുവരെ ഒഴുകിയെത്തിയത് 70,000 പേര്‍; വിആര്‍എസ് നടപ്പിലാക്കിയാലും ടെലികോം സേവന മേഖല ശക്തിപ്പെടുത്തും

November 12, 2019 |
|
News

                  വിആര്‍എസ് പദ്ധതിയിലേക്ക് ഇതുവരെ ഒഴുകിയെത്തിയത്  70,000 പേര്‍; വിആര്‍എസ് നടപ്പിലാക്കിയാലും ടെലികോം സേവന മേഖല ശക്തിപ്പെടുത്തും

ന്യൂഡല്‍ഹി:  ബിഎസ്എന്‍എല്ലിന്റെ വിആര്‍എസ് പദ്ധതിക്ക് കീഴില്‍ കൂടുതല്‍ ജീവനക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. സ്വയം വിരമിക്കല്‍  പദ്ധതിയായ വിആര്‍എസ് പദ്ധതിയിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തിയത്  70,000 പേരാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

വിആര്‍എസ് നടപ്പിലാക്കി ദിവസങ്ങള്‍ക്കകമാണ്  ഇത്രയും പേര്‍ പദ്ധതിയുടെ ഭാഗമായെത്തിയത്.  ബിഎസ്എന്‍എല്‍ സിഎംഡി പര്‍വീന്‍ കുമാര്‍ പര്‍വാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  നിലിവില്‍ വിആര്‍എസ് പദ്ധതിക്ക് 1.55 ലക്ഷം പേര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 

ഇതില്‍ 77,000 പേരെങ്കിലും വിആര്‍എസ് അംഗീകരിക്കണം എന്നാണ് മാനേജ്‌മെന്റും സര്‍ക്കാരും ഉദ്ദേശിക്കുന്നത്. ഇനി ഏഴായിരം പേര്‍ കൂടി വിആര്‍എസ് അംഗീകരിച്ചാല്‍ ബിഎസ്എന്‍എല്ലില്‍ ലയന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിആര്‍എസിന് കീഴില്‍ കൂടുതല്‍ ജീവനക്കാര്‍ എത്തിയാലും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നടപ്പിലാക്കണമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നത്.  

അടുത്ത ആറ് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിആര്‍എസ് പദ്ധതിയോട് ചില പകുതിയിലധികം ജീവനക്കാര്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. ഇതോടെ ബിഎസ്എന്‍എല്‍ നടപ്പിലാക്കാനുദ്ദേശിച്ച സേവനങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉമ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  സാമ്പത്തിക ്പ്രതിസന്ധികള്‍ മൂലമാണ് ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കിയത്. ബിഎസ്എന്‍എല്ലിന്റെ ആകെ കടം  14,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങികിടക്കുന്ന അവസ്ഥായാണുള്ളത്. ശമ്പളത്തിന് മാത്രമായി ഭീമമായ തുക കണ്ടെത്തേണ്ട അവസ്ഥായാണ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. അതേസമയം ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved