
ന്യൂഡല്‍ഹി: കഴിഞ്ഞ 15 മാസത്തിനിടെ 7.50 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റേതാണ് പുതിയ റിപ്പോര്‍ട്ട്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കാലയളവില്‍ ഇഫിഎഫ്ഇയുടെ സാമൂഹിക സരക്ഷാ സ്‌കീമില്‍ ചേര്‍ന്ന വരിക്കാരുടെ എണ്ണമാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. പുതിയയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളളത്.
കഴിഞ്ഞ നവംബറില്‍ 18നും 20 നും പ്രായമുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 18-21നും ഇടയില്‍ പ്രായമുള്ള വിഭാഗക്കാര്‍ക്ക് 2.18 ലക്ഷം തൊഴാലുകളാണ് ലഭിച്ചത്. 20-25നുമിടയില്‍ പ്രായമുള്ളവര്‍ക്ക് 2.03 ലക്ഷം തൊഴിലുകളാണ് ലഭിച്ചത്. അതേ സമയം 2018 ഒക്ടോബറില്‍ 6.66 ലക്ഷം തൊഴിലിുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 8.27 ലക്ഷം ആളുകള്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷ ഇവിടെ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ജോലി വര്‍ധിപ്പിക്കുന്നത് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല ഇക്കാലയളവില്‍ 55,831 പേരാണ് പുതിയതായി സാമൂഹ്യ സുരക്ഷാ സ്‌കീമില്‍ റജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.