
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളുടെ കടം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 75 കമ്പനികളുടെ കടം 2.24 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കിട്ടാകക്കടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ആര്‍ബിഐ പുതിയ കോര്‍പറേറ്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കിട്ടാക്കടം വേഗത്തില്‍ നല്‍കാന്‍ കോര്‍പ്പറേറ്റിനോട് ആര്‍ബിഐയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പരാതിയും നല്‍കിയിരുന്നു.
കോര്‍പ്പറേറ്റുകള്‍ വായ്പ എടുത്ത തുക എത്രയും വേഗം കൊടുത്തുവീട്ടണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോര്‍പറേറ്റിന്റെ കടത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ബാങ്കുകളില്‍ 34 വൈദ്യുതി ഉത്പാദന കമ്പനികള്‍ 1.40 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി കൊടുത്തു വീട്ടാനുണ്ടെന്നാണ് കണക്കുകളിൂടെ വ്യക്തമാക്കുന്നത്. 41 കോര്‍പ്പറേറ്റുകലുടെ കിട്ടാക്കടം 84,000 കോടി രൂയോളമാണെന്നാണ് കോര്‍പ്പറേറ്റുകളുടെ പരാതിയില്‍ പറയുന്നത്. കിട്ടാക്കടം പരിഹരിക്കാന്‍ സുപ്രീം കോടതി അടയന്തിരമായി ഇടപെടമമെന്ന ആവശ്യവും ശക്തമാണ്.
2000 കോടി രൂപയ്ക്ക് മുകളില്‍ കടം തിരിച്ചടക്കാനുള്ള കമ്പനികള്‍ 180 ദിവസത്തിനകം കടം തീര്‍ക്കണമെന്നാണ് ആര്‍ബിഐ ഉത്തരവിറക്കിയിരിക്കുന്നത്. അല്ലെങ്കില്‍ കര്‍ശന നടപടികള്‍ കമ്പനികള്‍ക്കെതിരെ എടുക്കുമെന്ന് ആര്‍ബിഐ താക്കീത് ചെയ്തിട്ടുമുണ്ട്. ഉത്തരവിനെതിരെ നിലവില്‍ ചില കമ്പനികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രധാനമായും കിട്ടാക്കടം അടച്ചു തീര്‍ക്കുന്ന കാലാവധിയെ സംബന്ധിച്ചാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. 180 ദിവസത്തിനുള്ള കിട്ടാക്കടം അടച്ചുതീര്‍ക്കുക അത്ര എളുപ്പമല്ലെന്നാണ് കോര്‍പ്പറേറ്റ് വാദിക്കുന്നത്.