കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ പുന:സ്ഥാപിക്കുമ്പോള്‍ മുന്‍കാല പ്രാബല്യം ഉണ്ടായേക്കില്ല

June 14, 2021 |
|
News

                  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ പുന:സ്ഥാപിക്കുമ്പോള്‍ മുന്‍കാല പ്രാബല്യം ഉണ്ടായേക്കില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും നിര്‍ത്തിവച്ച ഡിഎ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിക്കാന്‍ സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ഈ മാസം അവസാനം യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ്-19 മൂലം 2020 ജനുവരി മുതല്‍ ഡിഎ വിതരണം ചെയ്തിരുന്നില്ല. ഇത് പുന: സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ ആലോചനയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, നിര്‍ത്തിവച്ച ഡിഎ പുന:സ്ഥാപിക്കുമ്പോള്‍ മുന്‍കാല പ്രാബല്യം ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more topics: # 7th Pay Commission, # ഡിഎ,

Related Articles

© 2025 Financial Views. All Rights Reserved