കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; 28 ശതമാനമായി ഉയര്‍ത്തി

July 14, 2021 |
|
News

                  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; 28 ശതമാനമായി ഉയര്‍ത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. 2021 ജൂലായ് ഒന്നുമുതലാണ് പുതുക്കിയ ഡിഎ ബാധകമാകുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തില്‍കാര്യമായ വര്‍ധനവുണ്ടാകും. 50 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ വര്‍ധന കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതല്‍ 2020 ജൂണ്‍ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതല്‍ 2020 ഡിസംബര്‍ ഒന്നുവരെയുള്ള 3 ശതമാനവും 2021 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നാലുശതമാനവുമാണ് നല്‍കാനുണ്ടായിരുന്നത്. മരവിപ്പിച്ച കാലത്തെ ഡിഎ കുടിശ്ശിക ലഭിക്കില്ല. 2021 ജൂണ്‍ 30വെയുള്ള ഡിഎ 17 ശതമാനമായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved