
ദില്ലി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശ്യംഖലയായ സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പരിപാടിക്ക് വന്‍ തിരിച്ചടി നല്‍കി ഇന്ത്യന്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. അസോസിയേഷന് കീഴിലെ 8000 ഹോട്ടലുടമകള്‍ സൊമാറ്റോ ഗോള്‍ഡ് മെമ്പര്‍ഷിപ്പില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ആശങ്കകള്‍ നിരവധി തവണ കമ്പനിയെ അറിയിച്ചിട്ടും പ്രശ്‌നപരിഹാരത്തിന് തയ്യാറാകാത്തതാണ് ഹോട്ടലുടമകളെ ചൊടിപ്പിച്ചത്.
സൊമാറ്റോ ഗോള്‍ഡില്‍ പ്രഖ്യാപിക്കുന്ന വന്‍ ഇളവുകള്‍,ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ അഭാവം,നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കിച്ചണുകള്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടും പരിഹാരത്തിന് കമ്പനി തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സൊമാറ്റോ ഗോള്‍ഡ് ഡെലിവറി സര്‍വീസ് സ്‌കീം അവസാനിപ്പിക്കാതെ മുമ്പോട്ടില്ലെന്ന് അസോസിയേഷന്‍ അറിയിച്ചത്. 2017ലാണ് സൊമാറ്റോ തങ്ങളുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് ആരംഭിച്ചത്. ഈ സ്‌കീമില്‍ വലിയ നഷ്ടമാണ് ഹോട്ടലുകള്‍ക്ക് നേരിടുന്നതെന്ന് ഇവര്‍ ആരോപിച്ചു.