
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ പ്രമുഖരാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസും, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇരുവരും വലിയ ശത്രുതയിലാണ് കഴിയുന്നതെന്ന് ആഗോളതലത്തില്‍ പരസ്യമായ രഹസ്യമാണ്. പരസ്പരം പകവീട്ടലിലൂടെ കഴിയുന്ന ഇവരുടെ ജീവതവും രാഷ്ട്രീയവും വിശകലനം ചെയ്യുമ്പോള്‍ പലകാര്യങ്ങളും നമുക്ക് ബോധ്യമാകും. ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദ ഗ്വാര്‍ഡിയന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. ആമസോണ്‍ മേധാവിയുടെ ഫോണിലേക്ക് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2018 ല്‍ മാരക വൈറസ് കടത്തിവിട്ട് ഫോണ്‍ ഹാക്ക് ചെയ്‌തെന്നും, ജെഫ് ബെസോസിന്റെ ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ദ ഗ്വാര്‍ഡിയന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ അന്താരാഷ്ട്ര തലത്തില്‍ ജെഫ് ബെസോസും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു. ഏത് നിമിഷവും ജെഫ് ബെസോസ് സൗദി കിരീടവകാശിക്ക് നേരെ പ്രതികാര നടപടികളിലേക്ക് നീങ്ങുമെന്നാണ് പറയുന്നത്.
എന്നാല്‍ ജെഫ് ബെസോസിന്റെ ഫോണ്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന വാര്‍ത്ത സൗദി ഭരണകൂടം നിഷേധിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും, സംഭവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും യുഎസിലെ സൗദി എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കി. വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തിന്റെ ഉടമയായ ജെഫ് ബെസോസ് സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നുവെന്ന വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പ്രചരിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് ജെഫ് ബെസോസിന്റെ ഫോണിലേക്ക് വയറസ് കടത്തിവിട്ട് ഹാക്ക് ചെയ്തിട്ടുള്ളത്.
ബെസോസിന്റെ സ്വന്തം പത്രസ്ഥാപനത്തിലെ ലേഖകനായ ജമാല്‍ കഷോഗി കൊല്ലപ്പെടുന്നതിന്റെ അഞ്ച് മാസം മുന്‍പാണ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്. വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖകനും, സൗദി വംശജനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും, അന്താരാഷ്ട്ര നീതിന്യായത്തിന് മുന്‍പില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് ജെഫ് ബെസോസിന്റെ ലക്ഷ്യം. കഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാകാത്ത സൗദി ഭരണകൂടത്തിന് നേരെ വാഷിങ്ടണ്‍ പോസ്റ്റ് ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ നിലപാടാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ചൊടിപ്പിച്ചത്. ബസോസിന്റെ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നീക്കമാണ് 2018 ല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മ്മാന്‍ നടത്തിയത്.
സൈബര്‍ അറ്റാക്കിങ് എങ്ങനെയാണ് സൗദി കിരീടവകാശി പ്ലാന്‍ ചെയ്തത്
ബെസോസിന്റെ ഫോണിലേക്ക് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു വീഡിയോ ഫയല്‍ അയക്കുകയും പിന്നീട് അതിലൂടെ മാല്‍വയര്‍ കടത്തിവിടുകയും ചെയ്‌തെന്നാണ് പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. വീഡിയോ ഫയലില്‍ അധിക കോഡുണ്ടായിരുന്നുവെന്നും, ഈ കോഡുകള്‍ അത്ര പ്രശ്‌നമല്ലെന്ന അഭിപ്രായവും വിദഗ്ധരില്‍ ചിലര്‍ മുന്‍പോട്ടുവെച്ചിട്ടുണ്ട്. പകയുടെയും വെറുപ്പിന്റെയും ചില കാര്യങ്ങള്‍ തന്നെയാണ് ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കിംഗിലൂടെ വ്യക്തമാകുന്നത്.
2019 ല്‍ ജെഫ് ബെസും ഭാര്യ മെക്കന്‍സിയും വിവാഹമോചനം നടത്തുമെന്ന പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ലോസ് ഏഞ്ചല്‍സിലെ ഫോക്‌സ് എന്ന മാധ്യമ സ്ഥാപനത്തിലെ ടിവി അവതാരകയായി സേവനമനുഷ്ടിക്കുന്ന ലോറ സാഞ്ചസുമായി ബെസോസിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും, ഇതില്‍ അന്വേഷണം ഉണ്ടായി ട്ടുണ്ടെന്നും വ്യക്തമാക്കി അമേരിക്കന്‍ ടാബ്ലോയിഡ് ന്യൂസ് പേപ്പറായ നാഷണല്‍ എന്‍ക്വയര്‍ രംഗത്ത് വന്നിരുന്നു. നാഷണല്‍ എന്‍ക്വയര് അമേരിന്‍ മീഡിയ ഇന്‍ഡക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം കൂടിയാണ്. ലോറ സാഞ്ച്‌സിന് അയച്ച വൃത്തികെട്ട അശ്ലീല ചവയുള്ളതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വിവാദത്തിന് തിരികൊളുത്തുന്നത്.
സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് ജെഫ് ബെസോസിന് നേരെ ആഗോളതലത്തില്‍ നടത്തിയ നീക്കം ബിസിനസ് രംഗത്തും, രാഷ്ട്രീയ രംഗത്തും വലിയ ചര്‍ച്ചയായിരുന്നുവെന്ന് മാത്രമല്ല, പുതിയ വിവാദം ബെസോസിന്റെ ഇ-കൊമേഴ്‌സ് സ്ഥാപമായ ആമസോണിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന അഭ്യൂഹങ്ങളും ലോകത്താകമാനം പരന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ അടുത്ത പത്രവും, ട്രംപിന്റെ രാഷ്ട്രീയ വിജയത്തിന് കൂട്ടുനിന്ന പത്രമാണ് നാഷണല്‍ എന്‍ക്വയര്‍. ഈ പത്രമാണ് ജെഫ് ബെസോന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി പകയുടെയും വെറുപ്പിന്റെയും വിത്ത് പടര്‍ത്തിയത്. ബെസോസിന്റെ ഉടമസ്ഥതയിലുള്ള പത്രമാവട്ടെ ട്രംപിന്റെ എല്ലാ തരം പൊള്ളങ്ങളെയും എതിര്‍ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എങ്ങനെയാണന്നല്ലോ, ട്രംപിന്റെ രാഷ്ട്രീയ അജണ്ടകളെയും നിലപാടുകളെയും പൊളിച്ചെടുക്കുകയായിരുന്നു ബെസോസിന്റെ വാഷിങ്ടണ്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് സൗദിയുടെ ഏത് നീക്കത്തെയും ട്രംപ് പിന്തുണച്ച് ഒരുപക്ഷേ കയ്യടി നേടാം.