
ന്യൂഡല്‍ഹി: പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനും മാറ്റം വരുത്താനും ഇനി എളുപ്പത്തില്‍ കഴിയും. രാജ്യത്തൊട്ടാകെ 14,000ത്തോളം ആധാര്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്ക്, ബിഎസ്എന്‍എല്‍ തുടങ്ങിയവയ്ക്കാണ് ആധാര്‍ കേന്ദ്രങ്ങളുടെ ചുമതല.
വിലാസം പുതുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ ചെയ്യാന്‍ കഴിയുമെങ്കിലും പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ആധാര്‍ സെന്ററിലെത്താതെ കഴിയില്ല. 30 ആധാര്‍ സേവ കേന്ദ്രങ്ങളാണ് യുഐഡിഎഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ഇവിടെയെത്തി സേവനം തേടാം.