
ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചു. ആധാര്‍ നമ്പര്‍,പേര്,ജനന തീയതി,അഡ്രസ്,ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ഇനിമുതല്‍ ആപ്ലിക്കേഷനില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടു.
പുതിയ ആപ്ലിക്കേഷനിലെ സവിശേഷതകള്‍ അറിയാം
യാത്രകളില്‍ ആധാര്‍ കൂടെക്കൊണ്ട് പോകേണ്ടതില്ല. പകരം ആധാര്‍ ആവശ്യം വരുന്ന സേവനങ്ങള്‍ക്ക് എംആധാര്‍ ഉപയോഗിക്കാം.
സുരക്ഷ കണക്കിലെടുത്ത് ബയോമെട്രിക് ഡാറ്റകള്‍ താത്കാലികമായി ലോക്ക് ചെയ്തുവെക്കുകയും ആവശ്യത്തിന് അണ്‍ലോക്ക് ചെയ്യുകയും ആവാം.
നിങ്ങളുടെ ഡാറ്റകള്‍ ചോരാതെ തന്നെ ക്യുആര്‍കോഡ് ഉപയോഗിച്ച് വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും
മെസേജിലൂടെയും ഇ-മെയിലിലൂടെയും ഇ-കെവൈസി ഷെയര്‍ ചെയ്യാം
ഏതെങ്കിലും സര്‍വീസ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഫോണില്‍ ഒടിപി ലഭിച്ചില്ലെങ്കില്‍ ടൈം ബേസ്ഡ് ഒടിപി ഉപയോഗിക്കാന്‍ സാധിക്കും.