
ദില്ലി: ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും പ്രഖ്യാപിച്ചു.മാര്‍ച്ച് 31നാണ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതരാകുമെന്ന് ആദായനികുതി അറിയിച്ചു.പാന്‍, ആധാര്‍ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിരവധി തവണ നീട്ടിയിരുന്നെങ്കിലും നിലവിലെ അവസാന തീയതി 2020 മാര്‍ച്ച് 31ആണ്. 2020 ജനുവരി 27 വരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലും, 17.58 കോടി പാന്‍ കാര്‍ഡുകള്‍
ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. സിബിഡിടി ആദായനികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും 114 എഎഎ നിയമം ഉള്‍പ്പെടുത്തുകയും ചെയ്തതുവഴിയാണ് പാന്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാക്കുന്നത്. ആധാറും പാനും ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഐ-ടി നിയമപ്രകാരം എല്ലാ പരിണതഫലങ്ങള്‍ക്കും പാന്‍ കാര്‍ഡ് ഉടമകള്‍ വിധേയരാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.2020 മാര്‍ച്ച് 31 ന് ശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ക്ക്, ആധാര്‍ നമ്പര്‍ പാനുമായി ബന്ധിപ്പിക്കുന്ന തീയതി മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകുമെന്നും ഐ-ടി വകുപ്പ് അറിയിച്ചു.