
സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷമാണ് ഭഗവന്തിന്റെ പ്രഖ്യാപനം. പഞ്ചാബിലെ ജനങ്ങള്‍ക്ക് ഗുണമുള്ള ചില വാര്‍ത്തകള്‍ ഏപ്രില്‍ 16ന് നല്‍കുമെന്ന് ജലന്ധറില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിലവില്‍ പട്ടികജാതിക്കാര്‍, പിന്നോക്കക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവര്‍ക്ക് മാസം തോറും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ട്. വ്യാവസായിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്നും കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും പറഞ്ഞു.