
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനും രാജ്യത്തെ കൂടുതല്‍ സ്വാശ്രയമാക്കാനുമുള്ള സര്‍ക്കാരിന്റെ നടപടികളുടെ അഞ്ചാമത്തെയും അവസാനത്തെയും പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. കൊവിഡ് -19 ന്റെ തകര്‍ച്ചയെ നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ മാര്‍ച്ച് മുതല്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികളും ഉള്‍പ്പെടുന്നു. ഓരോ ദിവസവും ധനമന്ത്രി പ്രഖ്യാപിച്ച വിവിധ വിഹിതങ്ങള്‍ പരിശോധിക്കാം.
മുന്‍ നടപടികള്‍: 1,92,000 കോടി രൂപ
- മാര്‍ച്ച് 22 മുതല്‍ പ്രഖ്യാപിച്ച നികുതി ഇളവുകള്‍ കാരണം വരുമാനത്തില്‍ വന്ന കുറവ്: 7,800 കോടി രൂപ
- പിഎം ഗരിബ് കല്യാണ്‍ പാക്കേജ്: 1,70,000 കോടി രൂപ
- ആരോഗ്യമേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം:15,000 കോടി രൂപ
ഒന്നാം ഘട്ടം - ചെറുകിട വ്യവസായങ്ങള്‍ക്ക് ക്രെഡിറ്റ് ലൈനും ഷാഡോ ബാങ്കുകള്‍ക്കും വൈദ്യുതി വിതരണ കമ്പനികള്‍ക്കും പിന്തുണ നല്‍കുന്ന ആദ്യ ഘട്ടത്തില്‍ 5.94 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
- എംഎസ്എംഇ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്കായി അടിയന്തര പ്രവര്‍ത്തന മൂലധന സൗകര്യം: 3 ലക്ഷം കോടി
- എംഎസ്എംഇകള്‍ക്കുള്ള സബോര്‍ഡിനേറ്റ് കടം: 20,000 കോടി രൂപ
- എംഎസ്എംഇകള്‍ക്കുള്ള ഫണ്ട്: 50,000 കോടി രൂപ
- ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും ഇപിഎഫ് പിന്തുണ: 2,800 കോടി രൂപ
- ഇപിഎഫ് നിരക്ക് കുറയ്ക്കല്‍: 6,750 കോടി രൂപ
- എന്‍ബിഎഫ്സി, എച്ച്എഫ്സി, എംജിഐഎസ് എന്നിവയ്ക്കായി പ്രത്യേക ലിക്വിഡിറ്റി സ്‌കീം: 30,000 കോടി രൂപ
- എന്‍ബിഎഫ്സി, എംഎഫ്ഐ എന്നിവയുടെ ബാധ്യതകള്‍ക്കായുള്ള ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം 2.0: 45,000 കോടി രൂപ
- ഡിസ്‌കോംസ്: 90,000 കോടി രൂപ
- ടിഡിഎസ് / ടിസിഎസ് നിരക്കില്‍ കുറവ്: 50,000 കോടി രൂപ
രണ്ടാം ഘട്ടം - കുടിയേറ്റ തൊഴിലാളികള്‍ക്ക് 2 മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണം: 3,500 കോടി രൂപ
- മുദ്ര ശിശു വായ്പകള്‍ക്കുള്ള പലിശ ഇളവ്: 1,500 കോടി രൂപ
- തെരുവ് കച്ചവടക്കാര്‍ക്ക് പ്രത്യേക വായ്പാ : 5,000 കോടി രൂപ
- ഭവന ഇഘടടങകഏ: 70,000 കോടി രൂപ
- നബാര്‍ഡ് വഴിയുള്ള അധിക അടിയന്തര ഡബ്ല്യുസിഎഫ്: 30,000 കോടി രൂപ
- കെസിസി വഴിയുള്ള അധിക ക്രെഡിറ്റ്: 2 ലക്ഷം കോടി രൂപ
മൂന്നാം ഘട്ടം - മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് : 10,000 കോടി രൂപ
- പിഎം മത്സ്യ സമ്പദ പദ്ധതി: 20,000 കോടി രൂപ
- ടോപ്പ് ടു ടോട്ടല്‍: 500 കോടി രൂപ
- അഗ്രി ഇന്‍ഫ്രാ ഫണ്ട്: ഒരു ലക്ഷം കോടി രൂപ
- മൃഗസംരക്ഷണ ഇന്‍ഫ്രാ വികസന ഫണ്ട്: 15,000 കോടി രൂപ
- ഔഷധസസ്യങ്ങളുടെ വികസനം: 4,000 കോടി രൂപ
- തേനീച്ചവളര്‍ത്തല്‍ സംരംഭം: 500 കോടി രൂപ
നാലും അഞ്ചും ഘട്ടങ്ങള്‍
ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൈകാര്യം ചെയ്യുന്ന നാലാമത്തെയും അഞ്ചാമത്തെയും ഘട്ടത്തില്‍ ആകെ 48,100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. - വേരിയബിളിറ്റി ഗ്യാപ് ഫണ്ടിംഗ്: 8,100 കോടി രൂപ
- അധിക എംജിഎന്‍ആര്‍ജിഎസ്: 40,000 കോടി രൂപ
- റിസര്‍വ് ബാങ്ക് നടപടികള്‍: 8,01,603 കോടി രൂപ
- ആകെ: 20,97,053 കോടി രൂപ