
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇന്‍വെസ്റ്റ്മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ പുരോ?ഗമിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ ഇന്‍ഫോകോമും കൂടി ഉള്‍ക്കൊള്ളുന്ന ജിയോ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപം നടത്താനാണ് അബുദാബി സ്റ്റേറ്റ് ഫണ്ട് സ്ഥാപനം പദ്ധതിയിടുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം ജിയോ നേടിയെടുത്തിരുന്നു.
എന്നാല്‍, റിലയന്‍സ് ഇതുസംബന്ധിച്ച വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിയോയുടെ പ്ലാറ്റ്‌ഫോം ലോകോത്തര നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്, ലോകത്തിലെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളിലൊന്നില്‍ സേവനം നല്‍കാനുളള അതിന്റെ വലിയ സാധ്യത കണക്കിലെടുക്കുന്നു എന്നും മുബഡാല റോയിട്ടേഴ്സിന് അയച്ച ഇമെയിലില്‍ പറഞ്ഞു.