
ചണ്ഡിഗഡ്: ബോളിവുഡ് താരം രാഹുല്‍ ബോസിന്റെ 'ഏത്തപ്പഴം ട്വീറ്റ്' വൈറലായതിന് പിന്നാലെ കുരുക്കലായത് ചണ്ഡിഗഡിലെ ജെ ഡബ്യൂ മാരിയറ്റ് ഹോട്ടലാണ്. വെറും രണ്ട് ഏത്തപ്പഴത്തിന് 442 രൂപ എന്തിനാണ് ഇടാക്കിയതെന്ന് ചോദ്യം ചെയ്ത് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രംഗത്തെത്തിയതോടെയാണ് ഹോട്ടല്‍ അധികൃതര്‍ കുരുക്കിലായിരിക്കുന്നത്. താരത്തിന്റെ ട്വീറ്റ് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഹോട്ടലിനെതിരെ അന്വേഷണം ആരംഭിച്ചെന്നും ഉടന്‍ നടപടിയെടപക്കുമെന്നും ചണ്ഡിഗഡ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മന്ദീപ് സിങ് ബ്രാര്‍ അറിയിച്ചു.
ഏത്തപ്പഴത്തിന് കണക്ക് നോക്കിയാല്‍ കിലോയ്ക്ക് പരമാവധി 60 രൂപയാണുള്ളത്. എന്നാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബിസിനസിന്റെ പകല്‍ കൊള്ളയാണ് ബോളിവുഡ് താരമായ രാഹുല്‍ ബോസ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചണ്ഡിഗഡിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താരം താമസിച്ചപ്പോള്‍ രണ്ട് ഏത്തപ്പഴം മാത്രം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ബില്ലു കണ്ട് താരത്തിന്റെ കണ്ണ് തള്ളിപ്പോയി. 442 രൂപയാണ് ബില്ലു വന്നത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് താരം ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ബില്‍ കണ്ട് താരത്തിന്‍രെ മൊത്തം ഊര്‍ജ്ജവും പോയെന്നും അദ്ദേഹം പറയുന്നു.
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) 22 July 2019
ഗോ ഫിറ്റ് ഗോ ബ്രോക്ക് എന്ന ഹാഷ്ടാഗോടെ താരം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പകല്‍ കൊള്ള വെളിച്ചത്തായത്. അതേസമയം, രാഹുല്‍ ബോസുമായി നില്‍ക്കുന്ന ചിത്രം ഹോട്ടല്‍ അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ രണ്ട് വാഴപ്പഴത്തിന്റെ ബില്‍ ഹോട്ടലിനെ ട്രോള്‍ പൊങ്കാലയ്ക്ക് ഇരയാക്കിയതിന് പിന്നാലെ ഇത് നീക്കം ചെയ്തിരുന്നു.