രാജ്യത്തെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് അദാനി എന്റര്‍പ്രൈസസ്

February 13, 2021 |
|
News

                  രാജ്യത്തെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് അദാനി എന്റര്‍പ്രൈസസ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് പ്രമുഖ കമ്പനിയായ അദാനി എന്റര്‍പ്രൈസസ്. കമ്പനിയുടെ ഓഹരി വില 9 ശതമാനം ഉയര്‍ന്ന് 719 ആയതോടെയാണ് ബിഎസ്ഇയിലെ ഇന്‍ട്രാ ഡേ ട്രേഡില്‍ അദാനി എന്റര്‍പ്രൈസസിന്റെ മുന്നേറ്റം. ബിഎസ്ഇയിലെ ഇന്‍ട്രാ ഡേ ട്രേഡിലെ റാങ്കിംഗ് പ്രകാരം ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അദാനി എന്റര്‍പ്രൈസസ്.

മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ റാങ്കിംഗില്‍ കമ്പനി വ്യാഴാഴ്ച 55ാം സ്ഥാനത്ത് ആയിരുന്നു. രാജ്യത്തെ തന്നെ മുന്‍നിര കമ്പനികളില്‍ ഒന്നായ അദാനി ഗ്രൂപ്പിന്റെ മുന്‍നിരയിലുളള സ്ഥാപനമാണ് അദാനി എന്റര്‍പ്രൈസസ്. ഇന്ന് ഉച്ചയ്ക്ക് 2.44ന് 718 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് വ്യാപാരം നടത്തിയിരുന്നത്. 78554 കോടിയുടെ എംക്യാപ് രേഖപ്പെടുത്തി.

ഉരുക്ക് വ്യവസായ രംഗത്തെ ഭീമനായ ടാറ്റ സ്റ്റീല്‍, റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ആയ ഡിഎല്‍എഫ്, പേഴ്സണല്‍ പ്രൊഡക്ട്സ് കമ്പനിയായ ഗോഡ്രെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, സ്വകാര്യ ലെന്‍ഡര്‍ ഇന്‍ഡസ് ഇന്‍ ബാങ്ക്, വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്സ് അടക്കമുളള കമ്പനികളെ ആണ് ഇന്നത്തെ വ്യാപാരത്തില്‍ അദാനി എന്റര്‍പ്രൈസസ് മറി കടന്നത്. കമ്പനിയുടെ നിക്ഷേപം നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് സോളാര്‍ പിവി മാനുഫാക്ചറിംഗ്, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ടെക്നോളജി പാര്‍ക്കുകള്‍, വാട്ടര്‍ ഇന്‍ഫ്രാസ്‌ക്ട്രച്റര്‍ എന്നിവയിലാണ്.

രാജ്യത്തെ പ്രധാനപ്പെട്ട ആറ് വിമാനത്താവളങ്ങളുടെ വികസനത്തിനുളള കരാര്‍ ഏറ്റെടുത്തിരിക്കുന്നത് അദാനി എന്റര്‍പ്രൈസസിന്റെ കീഴിലുളള അദാനി എയര്‍പോര്‍ട്സ് ആണ്. തിരുവനന്തപുരം, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹട്ടി എന്നിവയാണ് ആ വിമാനത്താവളങ്ങള്‍. 50 വര്‍ഷത്തേക്കാണ് വിമാനത്താവളങ്ങളുടെ കരാര്‍. എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ടെന്‍ഡറിലാണ് അദാനി ഗ്രൂപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് 2020ല്‍ തന്നെ അദാനി എയര്‍പോര്‍ട്സ് ഏറ്റെടുത്തിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved