ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനെ വാങ്ങാന്‍ പദ്ധതിയിട്ട് അദാനി എന്റര്‍പ്രൈസസ്

November 14, 2020 |
|
News

                  ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനെ വാങ്ങാന്‍ പദ്ധതിയിട്ട് അദാനി എന്റര്‍പ്രൈസസ്

മുംബൈ: ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനെ (ഡിഎച്ച്എഫ്എല്‍) വാങ്ങാന്‍ പദ്ധതിയിട്ട് അദാനി എന്റര്‍പ്രൈസസ്. ഇതിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസ് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ വായ്പാദാതാക്കളുടെ സമിതിക്ക് (സിഒസി) കത്തെഴുതി. ഡിഎച്ച്എഫ്എല്‍ കമ്പനിയുടെ മുഴുവന്‍ പോര്‍ട്ട് ഫോളിയോയ്ക്കും ലേലം വിളിക്കാന്‍ അദാനി ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഓക് ട്രിയുടെ ബിഡിനേക്കാള്‍ 250 കോടി ഉയര്‍ന്ന ബിഡ് വില കമ്പനി നിര്‍ദ്ദേശിക്കുകയും അടുത്തയാഴ്ച റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി സിഒസിയെ അറിയിക്കുകയും ചെയ്തു.

ചേരി പുനരധിവാസ (എസ്ആര്‍എ) പദ്ധതിക്കായി അഡാനി ഗ്രൂപ്പ് പുതുക്കിയ ബിഡ് അയച്ചിട്ടുണ്ട്. പോര്‍ട്ട് ഫോളിയോയ്ക്കായി 2,300 കോടി ലേലം വിളിച്ച കമ്പനി ഇപ്പോള്‍ ഇത് 2,800 കോടി രൂപയായി ഉയര്‍ത്തി. ചൊവ്വാഴ്ചയോടെ രണ്ടാം റൗണ്ട് ബിഡ്ഡിംഗില്‍ എല്ലാ സ്യൂട്ടര്‍മാരില്‍ നിന്നും പുതിയ ബിഡ്ഡുകള്‍ തേടാന്‍ ഇത് സിഒസിയെ നിര്‍ബന്ധിതരാക്കി.

Related Articles

© 2025 Financial Views. All Rights Reserved