ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഗൗതം അദാനി

January 21, 2022 |
|
News

                  ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഗൗതം അദാനി

രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനായി 'അദാനി'യെന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.വാണിജ്യവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസ്സുകള്‍, ട്രക്കുകള്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പടെയുള്ളവ അദാനിയുടെ പദ്ധതിയിലുണ്ട്. വിമാനത്തവാളം, തുറമുഖം എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി തുടക്കത്തില്‍ വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബാറ്ററി നിര്‍മാണത്തോടൊപ്പം രാജ്യത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ഹരിത പദ്ധതികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍, കാര്‍ബണ്‍ രഹിത വൈദ്യുതി ഉത്പാദനം, സൗരോര്‍ജം തുടങ്ങിയവ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി അദാനി ഗ്രൂപ്പ് ഈയിടെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നപേരില്‍ പുതിയ സ്ഥാപനം ആരംഭിച്ചിരുന്നു. ഹരിത ഊര്‍ജം, വൈദ്യുതി വാഹനം തുടങ്ങിയ മേഖലകളിലേയ്ക്കുകൂടി പ്രവര്‍ത്തനംവ്യാപിപ്പിക്കുന്നതോടെ റിലയന്‍സിനും ടാറ്റക്കും കടത്തുവെല്ലുവിളിയാകും അദാനി ഉയര്‍ത്തുക.

Related Articles

© 2022 Financial Views. All Rights Reserved