
മുംബൈ: വിമാനത്താവളത്തിലും തുറമുഖ ബിസിനസുകളിലും വിജയം വരിച്ച ശേഷം ഗൗതം അദാനി ഗ്രൂപ്പ് സിമന്റ് വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. അദാനി സിമന്റ് എന്ന പേരില്‍ പൂര്‍ണ്ണമായും ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ശനിയാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
അദാനി സിമന്റ് ഇന്‍ഡസ്ട്രീസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിക്ക് 10 ലക്ഷത്തിന്റെ അംഗീകൃത ഓഹരി മൂലധനവും 5 ലക്ഷം പെയ്ഡ്-അപ്പ് ഓഹരി മൂലധനവുമുണ്ടെന്ന് അദാനി എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഫയലിംഗില്‍ അറിയിച്ചു. ഗുജറാത്തിലാണ് കമ്പനിയുടെ ആസ്ഥാനം. 2021 ജൂണ്‍ 11നാണ് കമ്പനി രൂപീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
എല്ലാത്തരം സിമന്റുകളുടെയും നിര്‍മ്മാണവും വിതരണവുമാണ് അദാനി സിമന്റിന്റെ ലക്ഷ്യമെന്ന് അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. 58 കാരനായ ബിസിനസ്സ് മാഗ്നറ്റ് ഗൗതം അദാനിക്ക് 2021 ല്‍ ഏറ്റവും മികച്ച സമ്പത്ത് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആസ്തിയില്‍ 43 ബില്യണ്‍ ഡോളര്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. സിമന്റെ വ്യവസായത്തില്‍ അദാനി കൂടെ കടന്നെത്തുന്നതോടെ വിപിണയില്‍ മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.