
അദാനി ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള നീക്കത്തില്‍. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുടെ ഒപ്പം അദാനി ഗ്രൂപ്പ് ചേരുമെന്നും അടുത്ത മാസത്തോടെ താല്‍പ്പര്യപ്രകടനം (എക്‌സ്പ്രഷന്‍ ഓഫ് ഇന്റ്‌റസ്- ഇഒഐ) സമര്‍പ്പിക്കുമെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ചതിന് ശേഷമുള്ള പ്രതികരണത്തെ ആശ്രയിച്ചാകും അദാനിയുടെ അന്തിമ തീരുമാനം ഉണ്ടാകുക. മാത്രമല്ല, ഈ പ്രക്രിയയ്ക്ക് ശേഷം ലേലക്കാരായി വരുന്നവര്‍ക്ക് എയര്‍ലൈനിന്റെ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്‌സ് എന്നിവയും താല്‍പ്പര്യപ്രകടനം സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലഖ്നൗ, അഹമ്മദാബാദ്, മംഗലാപുരം എന്നീ മൂന്ന് വിമാനത്താവളങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്ററാകാനുള്ള ശ്രമമാണ് അദാനി ഗ്രൂപ്പിന്റേത്. തിരുവനന്തപുരം, അഹമ്മദാബാദ്, ഗുവാഹത്തി എന്നീ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കം ഇതിനകം നടന്നിട്ടുമുണ്ട്. പക്ഷേ സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. പക്ഷേ ഇതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് അധികൃതര്‍ തയാറായിട്ടില്ല. എന്തായാലും വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം കണക്കിലെടുക്കുമ്പോള്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.
എയര്‍ ഇന്ത്യയ്ക്കായി ലേലം വിളിക്കാന്‍ ഒരു എയര്‍പോര്‍ട്ട് ഡവലപ്പര്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും, അദാനി ഗ്രൂപ്പ് നേടിയ ആറ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വിമാനത്താവളങ്ങള്‍ക്ക്് ഉടമസ്ഥാവകാശ പരിധി നല്‍കുന്നുണ്ട് ലേല വ്യവസ്ഥകള്‍. ലേല മാനദണ്ഡമനുസരിച്ച്, ഈ ആറ് വിമാനത്താവളങ്ങളിലും 27 ശതമാനത്തില്‍ കൂടുതല്‍ സ്വന്തമാക്കാന്‍ ഒരു എയര്‍ലൈനോ അല്ലെങ്കില്‍ ഒരു എയര്‍ലൈന്‍ സ്വന്തമായ ഗ്രൂപ്പിനോ കഴിയില്ല. ഇത് അദാനി ഗ്രൂപ്പിന്റെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
നിലവിലെ നിയമങ്ങള്‍ അദാനി ഗ്രൂപ്പിനെ എയര്‍ലൈനിനായുള്ള ലേലത്തില്‍ നിന്ന് തടയില്ലെന്ന് എയര്‍ ഇന്ത്യയുടെ വിദഗ്ദര്‍ പറയുന്നു. 30,000 കോടി രൂപയുടെ കടം തീര്‍ത്ത് എയര്‍ലൈന്‍ നല്ല ആസ്തിയായി മാറിയതിനാലും 100 ശതമാനം ഓഹരിയും സര്‍ക്കാര്‍ വാഗാദാനം ചെയ്യുന്നതിനാലും നിരവധി കമ്പനികള്‍ എയര്‍ലൈനിനായുള്ള ലേലത്തില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എയര്‍ലൈന്‍ വില്‍ക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം വാങ്ങുന്നവരെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിമാനം വില്‍ക്കാന്‍ കേന്ദ്രം നടത്തിയ ശ്രമം. പരാജയപ്പെട്ടിരുന്നു. ആദ്യ റൗണ്ടില്‍ വാഗ്ദാനം ചെയ്ത 76 ശതമാനം ഓഹരിയ്ക്ക് പകരം ഇത്തവണ എയര്‍ലൈനിന്റെ 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും 2018 സാമ്പത്തിക വര്‍ഷത്തില്‍ 120 ഓളം വിമാനങ്ങളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ 126 വിമാനങ്ങളുമാണുണ്ടായിരുന്നത്. ഇവയില്‍ വൈഡ് ബോഡി വിമാനങ്ങളും ഇടുങ്ങിയ ബോഡി വിമാനങ്ങളും ഉള്‍പ്പെടുന്നുണ്ട്. വൈഡ് ബോഡി വിമാനങ്ങള്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കായും ഇടുങ്ങിയ ബോഡി വിമാനങ്ങള്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്കായും എയര്‍ലൈന്‍ ഉപയോഗിച്ചുവരുന്നു.
2012 മുതല്‍ നികുതിദായകരുടെ 30,000 കോടി രൂപ എയര്‍ലൈനിലേക്ക് ചെലവഴിക്കേണ്ടി വന്നതിനാല്‍ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നത് വളരെ പ്രധാനമാണ്. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിനുശേഷം എയര്‍ലൈന്‍ കാര്യമായി പണമൊന്നും സമ്പാദിച്ചിട്ടില്ല. എയര്‍ ഇന്ത്യയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസും, എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസിലെ 50 ശതമാനം ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. നിലവിലെ വ്യോമയാന മേഖലയുടെ മാനദണ്ഡമനുസരിച്ച്, വിദേശ വിമാനക്കമ്പനികള്‍ക്ക് ലേലം വിളിക്കാമെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി മൂലം പരമാവധി 49 ശതമാനം ഓഹരി സ്വന്തമാക്കാം.