വിമാനത്താവളങ്ങള്‍ കയ്യടക്കാന്‍ അദാനി ഗ്രൂപ്പിന്റെ പുത്തന്‍ നീക്കം; രാജ്യത്തിനകത്തും വിദേശത്തും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

August 05, 2019 |
|
News

                  വിമാനത്താവളങ്ങള്‍ കയ്യടക്കാന്‍ അദാനി ഗ്രൂപ്പിന്റെ പുത്തന്‍ നീക്കം; രാജ്യത്തിനകത്തും വിദേശത്തും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ്  ഇപ്പോള്‍ രാജ്യത്ത്  പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ബിസിനസ് രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി അത് വിജയിപ്പിക്കുക എന്ന തന്ത്രമാണ് അദാനി പലപ്പോഴും മുന്നോട്ട്ുവെക്കാറുള്ളത്. ഇപ്പോള്‍ വിമാനത്താവള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകകരിക്കാന്‍ വേണ്ടി അദാനി ഗ്രൂപ്പ് പുതിയൊരു കമ്പനി രൂപീകരിച്ചിരിക്കുകയാണ്. തങ്ങളുടെ വാമാനത്താവള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് രൂപീകരിച്ച കമ്പനിയുടെ പേരാണ് അദാനി എയര്‍പോര്‍ട്ട് എല്‍ടിഡി. പതിയ ബിസനസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ കമ്പനി അധികൃതര്‍ ആരംഭിച്ചുവെന്നാണ് വിവരം. അദാനി എന്റര്‍പ്രൈസസ് എന്ന കമ്പനിയുമായി സഹകരിച്ചാകും കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക. രാജ്യത്തിനകത്തും, വിദേശത്തുമായി അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പ് ബിസിനസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി അധികൃതര്‍.  

അദാനി എയര്‍പോര്‍ട് എല്‍ടിഡി ഗുജറാത്തിലെ അഹമ്മദാബാദില്‍ റജിസ്റ്റാര്‍ ഓഫ് കംപനീസില്‍ ആഗസ്റ്റ് രണ്ടിനാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. അതേസമയം കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും തുടക്കമായിട്ടില്ലെന്നും, കമ്പനി ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദാനി എന്റര്‍പൈസസ് വ്യക്തമാക്കി. ഇക്കാര്യം അദാനി റഗുലേറ്ററിംഗ് ഫയലിലൂടെയാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 

എന്നാല്‍ രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് എയര്‍പ്പോര്‍ട്ടുകളുടെ  നടത്തിപ്പവകാശം കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന്  കൈമാറിയിരുന്നു.കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതിയും ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ലക്നൗ, മംഗളൂരു എന്നീ എയര്‍പ്പോര്‍ട്ടുകളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള അന്തിമ അനുമതി കേന്ദ്ര മന്ത്രിസഭ നല്‍കിയത്. 50 വര്‍ഷത്തെ കരാറിനാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം രാജ്യത്തെ എയര്‍പ്പോര്‍ട്ടുകളുടെ നടത്തിപ്പവകാശം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.  നേരത്തെ ആറ് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പവകാശമാണ് കേന്ദ്രസര്‍ക്കാര്‍ അദാനി എന്റര്‍പ്രൈസസിന് കൈമാറാന്‍ ആലോചിച്ചത്. എന്നാല്‍ വിവിധ ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകള്‍ മൂലമാണ് മൂന്ന് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved