എയര്‍ഇന്ത്യ സ്വന്തമാക്കാന്‍ മത്സരരംഗത്ത് ഇനി ആദാനിഗ്രൂപ്പും; ബിസിനസ് വൈവിധ്യവത്കരണം ലക്ഷ്യം

February 26, 2020 |
|
News

                  എയര്‍ഇന്ത്യ സ്വന്തമാക്കാന്‍ മത്സരരംഗത്ത് ഇനി ആദാനിഗ്രൂപ്പും; ബിസിനസ് വൈവിധ്യവത്കരണം ലക്ഷ്യം

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എയര്‍ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു.എയര്‍ഇന്ത്യക്കായി ടാറ്റ മുമ്പോട്ട് വന്നതിനിടെയാണ് അദാനിയും വില പറയാന്‍ തയ്യാറെടുത്തിരിക്കുന്നത്. എയര്‍ഇന്ത്യയുടെ ലേലത്തിന് താല്‍പ്പര്യപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് കമ്പനി ചര്‍ച്ച ചെയ്യുന്നത്. താല്‍പ്പര്യപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ കമ്പനി വൈവിധ്യവത്കരണത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കാം. അഹമ്മദാബാദ്,ലഖ്‌നൗ,ജയ്പൂര്‍,ഗുവാഹത്തി,തിരുവനന്തപുരം,മംഗളുരു എന്നി ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള ലേലവും എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങളിലെ മെയിന്റനന്‍സ് ബിസിനസും നേരത്തെ തന്നെ അദാനിഗ്രൂപ്പ് ഏറ്റെടുത്തിട്ടുണട്. ജനുവരിയിലാണ് എയര്‍ഇന്ത്യയുടെ വില്‍പ്പന നടപടികള്‍ സര്‍ക്കാര്‍ പുനരാരംഭിച്ചത്. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈനില്‍ 100 ??ശതമാനം ഓഹരി വില്‍ക്കാന്‍ എയര്‍ ഇന്ത്യ ലേലം ക്ഷണിക്കുകയും ചെയ്തു. 2018 ല്‍ എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തവണ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 ല്‍ എയര്‍ലൈനിലെ 76 ശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 2019 മാര്‍ച്ച് 31 വരെ എയര്‍ ഇന്ത്യയുടെ മൊത്തം കടം 60,074 കോടി രൂപയാണ്. എയര്‍ ഇന്ത്യയ്ക്കും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും മൊത്തം 146 വിമാനങ്ങളാണുള്ളത്

 

 

Related Articles

© 2025 Financial Views. All Rights Reserved