
ന്യൂഡല്‍ഹി: മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പ് വരും ദിവസങ്ങളില്‍ ഏറ്റെടുക്കും. മംഗളൂരു വിമാനത്താവളം 31നും ലക്‌നൗ നവംബര്‍ 2നും അഹമ്മദാബാദ് 11നും ഏറ്റെടുക്കും.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. തിരുവനന്തപുരം, ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സമയക്രമം വൈകാതെ പുറത്തിറക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.