
വിശാഖപട്ടണം: ഗംഗാവരം തുറമുഖ കമ്പനിയിലെ (ജിപിഎല്‍) വിന്‍ഡി ലേക്‌സൈഡ് ഇന്‍വസ്റ്റ്‌മെന്റ്‌സിന്റെ 31.5 ശതമാനം ഓഹരി 1,954 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (എപിഎസ്ഇഇസെഡ്) പ്രഖ്യാപിച്ചു. ഏറ്റെടുക്കല്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റെഗുലേറ്ററി ഫയലിംഗില്‍ അദാനി പോര്‍ട്ട്‌സ് പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള കമ്പനിയുടെ ഉപഭോക്താക്കളെ സേവിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുക്കാനായി തുറമുഖ, ലോജിസ്റ്റിക് ശൃംഖല നിര്‍മിക്കുന്നതിനായുളള തുടര്‍ച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ജിപിഎല്‍ ഏറ്റെടുക്കല്‍ എന്ന് സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ കരണ്‍ അദാനി പറഞ്ഞു.
ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന്റെ സഹസ്ഥാപനമാണ് വിന്‍ഡി ലേക്‌സൈഡ് ഇന്‍വെസ്റ്റ്‌മെന്റ്. 163 ദശലക്ഷം ഷെയറുകളെ (31.5 ശതമാനം) ഓഹരി ഒന്നിന് 120 രൂപ നിരക്കില്‍ അജടഋദ ഏറ്റെടുക്കും, ഇതിന് 1,954 കോടി രൂപ മൂല്യം കണക്കാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള 12 സ്ഥലങ്ങളിലായി സാന്നിധ്യമുളള അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ വിപണി വിഹിതം ഈ ഏറ്റെടുക്കലോടെ 30 ശതമാനമായി ഉയരും
64 ദശലക്ഷം ടണ്‍ (എംടി) ശേഷിയുള്ള ജിപിഎല്‍ വിശാഖപട്ടണം തുറമുഖത്തിനടുത്താണ്. 200,000 ഡെഡ് വെയ്റ്റ് ടണ്‍ (ഡി ഡബ്ല്യുടി) വരെ പൂര്‍ണ്ണമായും ഭാരം നിറച്ച സൂപ്പര്‍ കേപ്പ് വലുപ്പമുള്ള ഷിപ്പുകളെ വരെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള തുഖമുഖമാണിത്. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തന ശേഷിയുളള, ഡീപ്പ് വാട്ടര്‍, മള്‍ട്ടി പര്‍പ്പസ് തുറമുഖമാണിത്.