
ന്യൂഡല്‍ഹി: അദാനിയുടെ ബിസിനസ് ശൃംഖല ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളം തങ്ങളുടെ ബിസിനസ് ശൃംഖല ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൃഷ്ണ പട്ടണം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെപിസിഎല്ലിന്റെ 75 ശതമാനം ഓഹരികള്‍ അദാനി പോര്‍ട്‌സ് ഏറ്റെടുത്തു. ഏറ്റെടുക്കല്‍ മൂല്യം ഏകദേശം 13,500 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഏറ്റെടുക്കലിനാണ് അദാനി പോര്‍ട്‌സ് നടത്തിയിട്ടുള്ളത്.
ഏറ്റെടുക്കല്‍ നടപടിക്ക് കഴിഞ്ഞ ദിവസം അദാനി പോര്‍ട്‌സും, സ്‌പെഷല്‍ ഇക്കണോമിക് ഫോുമും സംയുക്തമായാണ് പരസ്പരം അറിയിച്ചിട്ടുള്ളത്. കൃഷ്ണ പട്ടണം പോര്‍ട്ട് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാല്‍ കൃഷ്ണ പട്ടണം പോര്‍ട്ട് ഏറ്റെടുത്തതോടെ കമ്പനിക്ക് രാജ്യത്താകമാനം 12 തുറമുഖങ്ങളായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആന്ധയിലെ നെല്ലുര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൃഷ്ണ പട്ടം തുറമുഖം പ്രതിവര്‍ഷം 54 മില്യണ്‍ ടണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖകളിലൊന്നാണ്.
അതേസമയം കഷ്ണ പട്ടണം തുറമുഖം വികസിപ്പിച്ച് ആഘോള പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണിപ്പോള്‍ കമ്പനി. പ്രതിവര്‍ഷം 400 മെട്രിക് ടണ്‍ ചരക്ക് കയറ്റി അയക്കാനുള്ള ശ്രമമാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്.