6 അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനുള്ള നീക്കവുമായി അദാനി പവര്‍

March 23, 2022 |
|
News

                  6 അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനുള്ള നീക്കവുമായി അദാനി പവര്‍

അദാനി പവറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. അദാനി പവര്‍ ചൊവ്വാഴ്ച ബിഎസ്ഇ ഫയലിംഗിലൂടെയാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ഫയലിംഗ് അനുസരിച്ച്, അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ (മുന്ദ്ര) ലിമിറ്റഡ്, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റായ്പൂര്‍ എനര്‍ജന്‍ ലിമിറ്റഡ്, റായ്ഗഡ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിക്കുന്ന അനുബന്ധ സ്ഥാപനങ്ങള്‍.

ഈ കമ്പനികള്‍ അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. സ്‌കീമിന്റെ നിയുക്ത തീയതി 2021 ഒക്ടോബര്‍ 1 ആയിരിക്കും. ഈ ആറ് ഉപസ്ഥാപനങ്ങളുടെയും മുഴുവന്‍ ആസ്തികളും ബാധ്യതകളും അദാനി പവറിന് കൈമാറും. വലിപ്പം, സ്‌കേലബിളിറ്റി, സംയോജനം, മെച്ചപ്പെട്ട നിയന്ത്രണങ്ങള്‍, ചെലവ്, വിഭവ വിനിയോഗം, കൂടുതല്‍ സാമ്പത്തിക ശക്തിയും വഴക്കവും, അതുവഴി ചലനാത്മകമായ ബിസിനസ്സ് സാഹചര്യങ്ങളും ചാഞ്ചാട്ടവും പരിഹരിക്കുന്ന കൂടുതല്‍ കരുത്തുറ്റ ഒരു സ്ഥാപനം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സ്‌കീമിന് കീഴില്‍ വിഭാവനം ചെയ്യുന്ന നിര്‍ദ്ദിഷ്ട സംയോജനം.

മെച്ചപ്പെട്ട ദീര്‍ഘകാല സാമ്പത്തിക വരുമാനം നേടുന്നതിന് ഇത് സഹായിക്കുമെന്ന് കമ്പനി പ്രസ്താവിച്ചു. അതേസമയം സ്‌കീമിന് കീഴിലുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ മാറ്റമൊന്നും ഉണ്ടാകില്ല. കാരണം സ്‌കീമുമായി ബന്ധപ്പെട്ട് സ്ഥാപനം ഓഹരികളൊന്നും ഇഷ്യൂ ചെയ്യുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അദാനി പവറിന്റെ ആറ് ഉപസ്ഥാപനങ്ങളും വൈദ്യുതി ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും വ്യാപൃതരാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved