അദാനി ട്രാന്‍സ്മിഷന് 203.67 കോടി രൂപയുടെ നേട്ടം; ചിലവ് ചുരുക്കല്‍ നടപടികള്‍ കമ്പനിക്ക് വന്‍ നേട്ടം; വരുമാനത്തിലും വന്‍ വര്‍ധന

February 15, 2020 |
|
News

                  അദാനി ട്രാന്‍സ്മിഷന് 203.67 കോടി രൂപയുടെ നേട്ടം; ചിലവ്  ചുരുക്കല്‍ നടപടികള്‍ കമ്പനിക്ക് വന്‍ നേട്ടം; വരുമാനത്തിലും വന്‍ വര്‍ധന

മുംബൈ: അദാനി ട്രാന്‍സ്മിഷന് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്.  കമ്പനിയുടെ അറ്റാദായത്തില്‍ മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറ്റാദായത്തില്‍ 32.53 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  203.67 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 153.67 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം കമ്പനിയുടെ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ നേരിയ വര്‍ധനവ് മാത്രമേ പ്രകടമായിട്ടുള്ളൂ. കമ്പനിയുടെ വരുമാനം  2,835.72 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയത് 2,834.10 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്.  

എന്നാല്‍ കമ്പനിയുടെ ചിലവിനത്തില്‍ കുറവുണ്ടായത് മൂന്നാം പാദത്തില്‍ കമ്പനിക്ക് നേട്ടം ഉണ്ടാകുന്നതിന് കാരണമായി. കമ്പനിയുടെ ചിലവ്  മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായെന്നാണ് വിലയിരുത്തല്‍.  2,656.66 കോടി രൂപയില്‍ നിന്ന് 2,477.75  കോടി രൂപയായി ചുരുങ്ങി.  അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് (Adani transsmission limited (ATL) ഇപ്പോള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് (QIA) ക്ക് 25.10 ശതമാനം ഒഹരികള്‍ വിറ്റഴച്ചി്ട്ടുണ്ട്.  ഏകദേശം 3,220  കോടി രൂപയോളം വരുന്ന ഇടപാടാണ് ഖത്തര്‍ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുമായി നടത്തിയത്. 

ഇതില്‍ ഇക്വിറ്റി നിക്ഷേപത്തിനും,  2010 കോടി രൂപയുടെ ഡെബ്റ്റ് നിക്ഷേപവുമാണ് നിലവില്‍ പരിഗണിച്ചിട്ടുള്ളത്.  2019 ഡിസംബര്‍ 19 നാണ് ഓഹരി വിറ്റഴിക്കിലുമായി ബന്ധപ്പെട്ട  കരാറില്‍  ഇരുവിഭാഗം കമ്പനികളും ഒപ്പുവെച്ചത്. ഓഹരി ഇടപാടുകള്‍ കമ്പനിക്ക് കൂടുതല്‍  ഗുണം ചെയ്തേക്കുമെന്നാണ് വിലിരുത്തല്‍. പുതിയ കരാറില്‍ ഒപ്പുവെച്ചതോടെ കമ്പനിയുടെ ഓഹരി വിലയിലും വര്‍ധനവുണ്ടായി കഴിഞ്ഞദിവസം.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ കഴിഞ്ഞ ദിവസം അദാനി ട്രാന്‍സ്മിഷന്റെ ഓഹരികളില്‍ വിലവര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.  കമ്പനിയുടെ ഓഹരി വില ഏകദേശം 333.95 രൂപ വര്‍ധിച്ച് ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.  കമ്പനിയുടെ ഓഹരി വിയില്‍ 0.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

Related Articles

© 2025 Financial Views. All Rights Reserved