വിമാനത്താവളങ്ങളിലെ സ്വകാര്യവത്ക്കരണം; കേന്ദ്രസര്‍ക്കാറിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍

February 26, 2019 |
|
News

                  വിമാനത്താവളങ്ങളിലെ സ്വകാര്യവത്ക്കരണം; കേന്ദ്രസര്‍ക്കാറിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍

രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. ഗുജറാത്തിലെ പ്രമുഖ വ്യാവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പാണ് അഞ്ച് വിമാനത്താവളങ്ങള്‍ ലേലത്തിലൂടെ സ്വനത്മാക്കിയിട്ടുള്ളത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമടക്കം രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. വിമാനത്താവളങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അന്‍പത് വര്‍ഷത്തേക്കാണ് രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിട്ടുള്ളത്. 

അഹമ്മദാബാദ്, ജെയ്പൂര്‍, ലക്‌നൗ, തിരുവനന്തപുരം, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പിനായി വിട്ടു നല്‍കിയിട്ടുള്ളത്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ശക്തമായ എതിര്‍പ്പാണ് നിലനില്‍ക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാറും ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പായിരുന്നു സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ ധാരണയായത്. എന്നാല്‍ മറ്റ് തടസ്സങ്ങള്‍ കാരണം ഗുഹാവത്തി വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചു. ഈ ലേലം ഇന്ന് നടക്കും. അതേസമയം ലേലത്തില്‍ കടുപ്പമേറിയ മത്സരം നടന്നത് ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളെ ചൊല്ലിയാണ്. 

വിമാനത്താവളങ്ങളില്‍ ഒരോ യാത്രാക്കാരനും അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഫീസ് നിരക്കുകള്‍ ഇങ്ങനെയാണ്. അഹമ്മദാബാദ് (177), ജെയ്പൂര്‍ (174), ലകനൗ (171). തിരുവനന്തപുരം (168), മംഗളൂരു(115) എന്നിങ്ങനെയാണ് വിമാനത്താവളങ്ങളില്‍ അദാനി ഗ്രൂപ്പ് ഒരോ യാത്രക്കാരനും നല്‍കുന്ന ഫീസ് നിരക്ക്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved