
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല വൈദ്യുതി കമ്പനികള്‍ക്ക് വിദേശത്ത് നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാനുള്ള നിര്‍ണായക കരാര്‍ സ്വന്തമാക്കി ഗൗതം അദാനി. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ ഊര്‍ജപ്രതിസന്ധി ഈ വര്‍ഷവും ആവര്‍ത്തിക്കാതിരിക്കാനാണ് അദാനിക്ക് കേന്ദ്രസര്‍ക്കാര്‍ കരാര്‍ നല്‍കിയത്.
പൊതുമേഖല കമ്പനിയായ എന്‍.ടി.പി.സിക്ക് ഒരു മില്യണ്‍ കല്‍ക്കരിയാവും അദാനി നല്‍കുക. കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ ലിമിറ്റഡിനും കല്‍ക്കരി നല്‍കും. ഏകദേശം രണ്ട് വര്‍ഷത്തേക്കായിരിക്കും അദാനിയും ഈ സ്ഥാപനങ്ങളും തമ്മിലുള്ള കരാര്‍.
അതേസമയം, വാര്‍ത്ത സംബന്ധിച്ച് അദാനി ഗ്രൂപ്പോ, എന്‍.ടി.പി.സിയോ ഡി.വി.സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഊര്‍ജ ഉല്‍പാദകര്‍ക്ക് കടുത്ത കല്‍ക്കരി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 2021ല്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചതിന് തുടര്‍ന്ന് കല്‍ക്കരി ക്ഷാമം രൂക്ഷമായിരുന്നു. തുടര്‍ന്ന് ഇത് ഇന്ത്യയെ കടുത്ത ഊര്‍ജ പ്രതിസന്ധിയുടെ വക്കോളമെത്തിച്ചിരുന്നു.