
മുംബൈ: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാര്‍ പുനവാലാ ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിന്‍കോര്‍പില്‍ വന്‍ നിക്ഷേപം നടത്തി. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സണ്‍ ഹോള്‍ഡിങ്സ് സ്വന്തമാക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നമുറയ്ക്ക് കമ്പനിയുടെ പേര് പുനവാലാ ഫിനാന്‍സ് എന്നാക്കിമാറ്റും.
മുന്‍ഗണനാ ഓഹരി അലോട്ട്മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാഗ്മ ഫിന്‍കോര്‍പ് അറിയിച്ചു. സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിന്‍കോര്‍പിന്റെ സ്ഥാപകര്‍. കാറുകള്‍, വാണിജ്യ വാഹനങ്ങള്‍, ഭവനനിര്‍മാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയിലേറെയാണ് കമ്പനി വായ്പ നല്‍കിയിട്ടുള്ളത്.